അദ്ധ്യാപക ഒഴിവ്

Share:

മലപ്പുറം : വേങ്ങര ഗവ. വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി സുവോളജി (ജൂനിയര്‍) തസ്തികയില്‍ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.

ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446183769.

പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജിലെ ഫിസിക്‌സ് വിഭാഗത്തില്‍ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995699726.

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്ല് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 23 ചൊവ്വാഴ്ച രാവിലെ 9 ന് നടക്കും.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്ല് എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ്സോടെയുളള ബി.ടെക് ബിരുദമാണ് യോഗ്യത.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 9846110275 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.

Share: