കോർപറേഷൻ കമ്പനി ലാസ്​റ്റ്​ ഗ്രേഡ്: ബിരുദധാരികൾക്ക് അപേക്ഷിക്കാം.

Share:

വി​വി​ധ സർക്കാർ വ​കു​പ്പു​ക​ളിലുള്ള ലാ​സ്​​റ്റ്​ ഗ്രേ​ഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ബി​രു​ദ​ധാ​രി​ക​ളെ പി എസ് സി ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ക​മ്പ​നി/​കോ​ർ​പ​റേ​ഷ​നി​ൽ അ​വ​സ​രം ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്​​ഞാ​പ​ന​ത്തി​ലാ​ണ് ബി​രു​ദ​ധാ​രി​ക​ൾ​ക്കും​കൂ​ടി അ​പേ​ക്ഷി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.
സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വി​വി​ധ ക​മ്പ​നി/​കോ​ർ​പ​റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് നി​ല​വി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ഏ​ഴാം ക്ലാ​സ് വി​ജ​യ​മാ​ണ് അ​ടി​സ്​​ഥാ​ന​യോ​ഗ്യ​ത​യെ​ങ്കി​ലും ഉ​യ​ർ​ന്ന ബി​രു​ദ​മു​ള്ള​വ​ർ​ക്കും ഈ ​ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ലാ​ൻ​ഡ് ഡെവലപ്മെൻറ് , കെ.​എ​സ്.​എ​ഫ്.​ഇ, വാ​ട്ട​ർ അ​തോ​റി​റ്റി, പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, അ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പ​റേ​ഷ​ൻ, ഹാ​ൻ​ഡ് ലൂം ​വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ ​െഡ​വ​ല​പ്​​മ​െൻറ്​ കോ​ർ​പ​റേ​ഷ​ൻ, കെ​ൽ​പാം, ഡ്ര​ഗ്സ് ആ​ൻ​ഡ്​​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ഹൗ​സി​ങ്​ ബോ​ർ​ഡ് തു​ട​ങ്ങി നൂ​റോ​ളം സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഈ ​ലി​സ്​​റ്റി​ൽ​നി​ന്ന്​ നി​യ​മ​നം ന​ട​ത്തു​ക.

നി​ല​വി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ച ലാ​സ്​​റ്റ്​ ഗ്രേ​ഡ് സ​ർ​വ​ൻ​റ്​ പ​രീ​ക്ഷ ന​വം​ബ​ർ മാ​സ​ത്തോ​ടെ 14 ജി​ല്ല​ക​ളി​ലു​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും. അ​തി​നാ​ൽ ഡി​സം​ബ​റി​ൽ ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ ലാ​സ്​​റ്റ്​ ഗ്രേ​ഡ് പ​രീ​ക്ഷ ന​ട​ക്കു​മെ​ന്ന് ക​രു​തു​ന്നു.
പൊ​തു​വി​ജ്​​ഞാ​നം, ജ​ന​റ​ൽ സ​യ​ൻ​സ്, ല​ഘു​ഗ​ണി​തം എ​ന്നി​വ​യി​ൽ​നി​ന്നു​മു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

നി​ല​വി​ലെ റാ​ങ്ക്​​ലി​സ്​​റ്റി​ൽ​നി​ന്ന്​ 2022 പേ​ർ​ക്കാ​ണ് ഈ ​ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ൽ​കി​യ​ത്. ഇ​ക്കു​റി 3000 പേ​ർ​ക്ക് നി​യ​മ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം 14 ജി​ല്ല​ക​ളി​ലു​മാ​യി 8,12,736 പേ​രാ​ണ് അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ത്ത​വ​ണ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​വി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.
അ​ടു​ത്ത വി​ജ്​​ഞാ​പ​നം മു​ത​ൽ ബി​രു​ദ​ധാ​രി​ക​ളെ ഈ ​ത​സ്തി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​കാണാനാണ് സാദ്ധ്യത.

Share: