ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

Share:

കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസിലും എം പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിലും ഒന്നുവീതം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു.
ജില്ലാ പ്ലാനിംഗ് ഓഫീസില്‍ 710 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
അംഗീകൃത സര്‍വകലാശാല ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ തത്തുല്യ യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്.
എം പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ 19950 രൂപ പ്രതിമാസ വേതനത്തിലാണ് നിയമനം.
അംഗീകൃത സര്‍വകലാശാല ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയും ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ആശയ വിനിമയപാടവവും ഉണ്ടായിരിക്കണം. ഹിന്ദി ഭാഷാ പരിജ്ഞാനം അഭിലഷണീയം.
പ്രായം 21 നും 45 നും ഇടയില്‍.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെപ്തംബര്‍ 20ന് വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നല്‍കണം.

Share: