തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ

Share:

തിരുഃ കെൽട്രോണിൻ്റെ നോളജ് സർവീസസ് ഗ്രൂപ്പിന് കീഴിൽ വിവിധ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. കേരള സർക്കാർ അംഗീകാരമുള്ളതും നോർക്ക റൂട്ട്സ് അറ്റസ്‌റ്റേഷന് യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്, ഡാറ്റാ സയൻസ് ആൻ്റ് എ ഐ, സൈബർ സെക്യൂരിറ്റി, ഹാർഡ്‌വെയർ ആൻ്റ് നെറ്റ്‌വർക്ക് മെയിൻ്റനൻസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെൻ്ററുമായോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡി സി എ, ഓട്ടോകാഡ്, സി.എൻ.സി മെഷീൻ ഓപ്പറേഷൻ & പ്രോഗ്രാമിംഗ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 8075289889, 9495830907.

Share: