ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ 15166 അവസരങ്ങൾ

Share:

ദല്‍ഹി സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ എന്‍ജിനീയർ സിവില്‍: സിവില്‍ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. പ്രായം: 18 – 27 വയസ്. ശമ്പളം: 9300 – 34800 രൂപ, 4200 ഗ്രേഡ് പേ.
ജൂനിയര്‍ എന്‍ജിനീയർ മെക്കാനിക്കല്‍: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. പ്രായം: 18 – 27 വയസ്. ശമ്പളം: 9300 – 34800 രൂപ, 4200 ഗ്രേഡ് പേ.
പട്വാരി: (പുരുഷന്മാര്‍): ഗണിതം. ഒരു വിഷയമായി പഠിച്ച് പ്ലസ്‌ടു. കമ്പ്യൂട്ടറില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ്. പ്രായം: 18 – 27 വയസ്. ശമ്പളം: 5200 – 20200 രൂപ, 2000 ഗ്രേഡ് പേ.
ലീഗല്‍ അസിസ്റ്റന്‍റ് : ഏതെങ്കിലും വിഷയത്തിലും ഒപ്പം നിയമത്തിലും ബിരുദം. അല്ലെങ്കില്‍ നിയമത്തില്‍ അഞ്ചുവര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് ബിരുദം. പ്രായം: 30 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4200 ഗ്രേഡ് പേ.
സ്പെഷ്യല്‍ എജുക്കേറ്റർ: (പ്രൈമറി) പന്ത്രണ്ടാം ക്ലാസ്. റീഹാബിലിറ്റേഷ൯ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്പെഷ്യല്‍ എജുക്കേഷന്‍ പ്രോഗ്രാമ്മില്‍ ദ്വിവത്സര ഡിപ്ലോമ. സി.ടെറ്റ് വിജയം. പ്രായം: 30 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4200 ഗ്രേഡ് പേ.
ടീച്ചര്‍: (പ്രൈമറി) പന്ത്രണ്ടാം ക്ലാസ് . എലമെന്‍ററി ടീച്ചര്‍ എജുക്കേഷന്‍ കോഴ്സ്/ ജൂനിയര്‍ ബേസിക് ട്രെയിനിങ്ങില്‍ ദ്വി വത്സര ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ എലമെന്‍ററി ടീച്ചര്‍ എജുക്കെഷനില്‍ ബിരുദം.
സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍: ബിരുദവും സ്പെഷ്യല്‍ എജുക്കേഷനില്‍ ബി.എഡും.
അസിസ്റ്റന്‍റ് ടീച്ചര്‍: (നഴ്സറി) സീനിയര്‍ സെക്കണ്ടറി തത്തുല്യം. നഴ്സറി ടീച്ചര്‍ എജുക്കെഷനില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമ. പ്രായം: 30 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4200 ഗ്രേഡ് പേ.
അസിസ്റ്റന്‍റ് ടീച്ചര്‍: (പ്രൈമറി) 1 സീനിയര്‍ സെക്കണ്ടറി ജയവും എലമെന്‍ററി എജുക്കെഷനില്‍ ദ്വിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. പ്രായം: 30 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4200 ഗ്രേഡ് പേ.
ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍: ഫിസിക്കല്‍ എജുക്കെഷനില്‍ ബിരുദം. പ്രായം: 30 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4600 ഗ്രേഡ് പേ.
ഡ്രോയിംഗ് ടീച്ചര്‍: ഡ്രോയിംഗ് /പെയിന്‍റിങ്ങ് /സ്കൾപ്ച്ചർ/ഗ്രാഫിക് ആര്‍ട്ടിൽ അഞ്ചുവര്‍ഷത്തെ ഡിപ്ലോമ. പ്രായം: 30 വയസ്സില്‍ താഴെ.

ശമ്പളം: 9300 – 34800 രൂപ, 4600 ഗ്രേഡ് പേ.

ഡൊമസ്റ്റിക് സയന്‍സ് ടീച്ചര്‍: ഡൊമസ്റ്റിക് സയന്‍സ്/ഹോം സയന്‍സില്‍ ബിരുദം. പ്രായം: 30 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4600 ഗ്രേഡ് പേ.
പി.ജി.ടി. ഹോം സയന്‍സ് (വനിതകള്‍) : എം.എസ്.സി (ഹോം സയന്‍സ്) പ്രായം: 36 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4800 ഗ്രേഡ് പേ.
പി.ജി.ടി. ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍: ഫിസിക്കല്‍ എജുക്കെഷനില്‍ ബി.പി.എഡ് പ്രായം: 30 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4800 ഗ്രേഡ് പേ.
പി.ജി.ടി. ഫൈന്‍ ആര്‍ട്സ്: ഫൈന്‍ ആര്‍ട്സില്‍ ബിരുദം. അല്ലെങ്കില്‍ ഹയര്‍ സെക്കണ്ടറിയും/ ഡ്രോയിങ്ങും /പെയിന്‍റിങ്ങും /ഫൈന്‍ ആര്‍ട്സിൽ അഞ്ചു വര്‍ഷത്തെ ഡിപ്ലോമയും.
പ്രായം: 36 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4800 ഗ്രേഡ് പേ.
പി.ജി.ടി. മ്യൂസിക്-എം.എ (മ്യൂസിക്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായം: 36 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4800 ഗ്രേഡ് പേ.
ടി.ജി,ടി. (ഇംഗ്ലീഷ്, ഗണിതം, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്) ഇംഗ്ലീഷ്, ഗണിതം, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയിലൊന്നിൽ ഇലക്ടീവ് ലെവലിൽ പഠിച്ച് 45% മാര്‍ക്കോടെ അനുബന്ധ വിഷയത്തില്‍ ബിരുദം.
പ്രായം: 32 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4800 ഗ്രേഡ് പേ.
ടി.ജി,ടി. (ബംഗാളി, ഹിന്ദി,പഞ്ചാബി,സംസ്കൃതം, ഉര്‍ദ്ദു) –ബന്ധപ്പെട്ട മോഡേന്‍ ഇന്ത്യന്‍ ലാംഗ്വേജിലൊന്നിൽ ബി.എ.
എജുക്കേഷന്‍ & വോക്കേഷണൽ ഗൈഡന്‍സ് കൌണ്‍സലര്‍: സൈക്കോളജിയിൽ മാസ്റ്റേഴ്സ് ബിരുദം.
പ്രായം: 30 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4800 ഗ്രേഡ് പേ.
മ്യൂസിക് ടീച്ചര്‍: സംഗീതം ഒരു വിഷയമായി പഠിച്ച് ബി.എ. പ്രായം: 32 വയസ്സില്‍ താഴെ. ശമ്പളം: 9300 – 34800 രൂപ, 4600 ഗ്രേഡ് പേ.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: http://dsssbonline.nic.in
ആപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 15

Share: