ജൂനിയര്‍ റസിഡൻറ് / ട്യൂട്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡൻറ് / ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
യോഗ്യത : എം.ബി.ബി.എസിനൊപ്പം ടി സി എം സി / കെ എസ് എം സി രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ 14 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
വിശദാംശങ്ങള്‍ gmckannur.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.





