തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: അസാപ് ചെറിയകലവൂരില്‍ നടത്തുന്ന മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ബ്യൂട്ടി തെറാപ്പി , സര്‍ട്ടിഫിക്കറ്റ് ഇന്‍ റ്റാലി പ്രൈം , സര്‍ട്ടിഫിക്കറ്റ് ഇന്‍ വെബ് ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് ആലപ്പുഴ ജില്ലയിലെ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
17 മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് കോഴ്സ് സൗജന്യമായി പഠിക്കാം.
ബിപിഎല്‍, എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്നവർക്ക് മുന്‍ഗണന.
ജില്ലാ വനിതാ ശിശുവികസന ഓഫീസും ഡിസ്ട്രിക്ട് സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെൻ റ് ഓഫ് വിമനും അസാപും സംയുകതമായി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കോഴ്സുകൾ നടത്തുന്നത്.
അവസാന തീയതി ഒക്ടോബര്‍ 10.
ഫോൺ: 9605153620.





