ട്യൂട്ടർ നിയമനം

Share:

കോട്ടയം: കോരുത്തോട്, മുരിക്കും വയൽ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലുകളിൽ താമസിക്കുന്ന അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് കണക്ക്, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ദിവസവേതനാ ടിസ്ഥാനത്തിൽ ട്യൂട്ടർമാരെ നിയമിക്കുന്നു.

ബിരുദവും ബി.എഡ് യോഗ്യതയുമുള്ളവർക്കാണ് അവസരം. പട്ടികവർഗക്കാർക്ക് മുൻഗണന. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഡിസംബർ ഒൻപതിന് രാവിലെ 10ന് പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Tagstutor
Share: