ട്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട : സമഗ്രശിക്ഷ കേരളം, പത്തനംതിട്ട  പെരുനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലേക്ക് ട്യൂട്ടര്‍ തസ്തിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 24ന് വൈകുന്നേരം അഞ്ചിനകം സമഗ്രശിക്ഷ പത്തനംതിട്ടയുടെ തിരുവല്ലയിലെ ജില്ലാ ഓഫീസില്‍ ലഭിച്ചിരിക്കണം.

എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന. പെരുനാട്, ളാഹ, നിലയ്ക്കല്‍, അട്ടത്തോട് തുടങ്ങിയ സ്ഥലങ്ങളാണ് പ്രവര്‍ത്തന മേഖല. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയുടെ അസല്‍ രേഖകള്‍ അഭിമുഖത്തിന് ഹാജരാക്കണം. യോഗ്യത: ബിരുദം, B.Ed ഫോണ്‍: 0469 – 2600167

Tagstutor
Share: