എം.​ടെ​ക്, പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

Share:

തിരുവനന്തപുരത്തു വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ ഐ .എസ്.ടി) ജൂലൈയിലാരംഭിക്കുന്ന എം.ടെക്, പിഎച്ച്.ഡി റഗുലർ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഒാൺലൈനായി ഏപ്രിൽ 30 വരെ സ്വീകരിക്കും. അപേക്ഷഫീസ് 600 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 300 രൂപ മതി. ‘SBI collect’ മുഖാന്തരം മേയ് മൂന്നിനു മുമ്പായി അപേക്ഷഫീസ് അടയ്ക്കാം

കോഴ്സുകൾ:
താഴെ പറയുന്ന എം.ടെക് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

എം.ടെക് എയറോസ്പേസ് എൻജിനീയറിങ്: തെർമൽ ആൻഡ് പ്രൊപൽഷൻ, എയറോ ഡയനാമിക്സ് ആൻഡ് ഫ്ലൈറ്റ് മെക്കാനിക്സ് എന്നിവ സ്പെഷലൈസേഷനുകൾ. യോഗ്യത: എയറോസ്പേസ്/ എയറോനോട്ടിക്കൽ/മെക്കാനിക്കൽ/കെമിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനത്തിൽ (CGPA 6.5) കുറയാത്ത ബി.ടെക്/തത്തുല്യ ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും.

എം.ടെക് എയറോസ്പേസ് എൻജിനീയറിങ്: സ്ട്രക്ച്ചേഴ്സ് ആൻഡ് ഡിസൈൻ. യോഗ്യത: എയറോസ്പേസ്/എയറോ നോട്ടിക്കൽ/മെക്കാനിക്കൽ/സിവിൽ/പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ/CGPA 6.5ൽ കുറയാത്ത ബി.ടെക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും.

എം.ടെക് ഏവിയോണിക്സ്: ആർ.എഫ് ആൻഡ് മൈക്രോവേവ് എൻജിനീയറിങ്, ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്, വി.എൽ.എസ്.െഎ ആൻഡ് മൈക്രോസിസ്റ്റംസ്, കൺട്രോൾ സിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ് എന്നിവ സ്പെഷലൈസേഷനുകൾ. യോഗ്യത: ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് ബ്രാഞ്ചുകളിലൊന്നിൽ 60 ശതമാനം മാർക്കിൽ (CGPA 6.5) കുറയാത്ത ബി.ടെക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും.

എ.ടെക്/പി.ജി മാത്തമാറ്റിക്സ്: (മെഷീൻ ലേണിങ് ആൻഡ് കമ്പ്യൂട്ടറിങ്). യോഗ്യത: 60 ശതമാനം മാർക്കിൽ (CGPA 6.5) കുറയാതെ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടർ സയൻസിൽ എം.എസ്സി അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/െഎ.ടി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടാവണം.

എം.ടെക്/പി.ജി കെമിസ്ട്രി: (മെറ്റീരിയൽസ് സയൻസ് ആൻഡ് ടെക്നോളജി) യോഗ്യത: പോളിമർ സയൻസ് ആൻഡ് ടെക്നോളജി, കെമിക്കൽ എൻജിനീയറിങ് റബർ ടെക്നോളജി, മെറ്റലർജി ആൻഡ് മെറ്റീരിയൽസ് സയൻസ്/മെക്കാനിക്സ് പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ തുല്യ ഗ്രേഡിൽ കുറയാത്ത ബി.ഇ/ബി.ടെക് ബിരുദം അല്ലെങ്കിൽ കെമിസ്ട്രി, ഫിസിക്സ് മെറ്റീരിയൽ സയൻസ്, നാനോസയൻസ് ആൻഡ് ടെക്നോളജിയിൽ 60 ശതമാനം മാർക്കിൽകുറയാത്ത എം.എസ്സി/എം.എസ് ബിരുദം. പ്രാബല്യത്തിലുള്ള ‘ഗേറ്റ്’ സ്കോറും വേണം.

എം.ടെക്/പി.ജി ഫിസിക്സ്: (ഒാപ്റ്റിക്കൽ എൻജിനീയറിങ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി). യോഗ്യത: ഏവിയോണിക്സ്/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/എൻജിനീയറിങ് ഫിസിക്സ്/ഫിസിക്കൽ സയൻസസിൽ 60 ശതമാനം മാർക്കിൽ/തുല്യ ഗ്രേഡിൽ കുറയാത്ത ബി.ഇ/ബി.ടെക്. ഫിസിക്സ്/അെപ്ലെഡ് ഫിസിക്സിൽ 60 ശതമാനം മാർക്കിൽ കുറയാത്ത എം.എസ്സി/എം.എഡ്/ബി.എസ്-എം.എസ്. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടാകണം.
എം.ടെക്/പി.ജി- എർത്ത് ആൻഡ് സ്പേസ് സയൻസസ്: (എർത്ത് സിസ്റ്റം സയൻസ് ജിയോ ഇൻഫർമാറ്റിക്സ്, അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ്). യോഗ്യത: എയറോസ്പേസ്/എയറോനോട്ടിക്കൽ/മെക്കാനിക്കൽ/കെമിക്കൽ/സിവിൽ/ഏവിയോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇലക്േട്രാണിക്സ്/ഇൻസ്ട്രുമെേൻറഷൻ/അഗ്രികൾചറൽ എൻജിനീയറിങ്/എൻജിനീയറിങ് ഫിസിക്സ്/ഫിസിക്കൽ സയൻസ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് മുതലായ ബ്രാഞ്ചുകളിലൊന്നിൽ 60 ശതമാനം മാർക്കിൽ/തുല്യ ഗ്രേഡിൽ കുറയാത്ത ബി.ഇ/ബി.ടെക്. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടാവണം. മാത്തമാറ്റിക്സ്/ഫിസിക്സ്/സ്പേസ് സയൻസ് ആൻഡ് ടെക്നോളജി മുതലായവയിൽ എം.എസ്സി/എം.എസ് യോഗ്യതയുള്ളവരെ പരിഗണിക്കും.

എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽപെടുന്നവർക്ക് അഞ്ചു ശതമാനം മാർക്ക് ഇളവുണ്ട്. പ്രായപരിധി 30.4.2017ൽ 32 വയസ്സ്.
അപേക്ഷ സമർപ്പണത്തിനും നിർദേശങ്ങൾക്കും: http://admission.iist.ac.in 

Share: