വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലനം

Share:

തിരുഃ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സെലൻസും (KASE) ചേർന്നു വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘സങ്കൽപ് നൈപുണ്യ’ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ സൗജന്യ വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത.

പ്രായപരിധി 18-45 നും മധ്യേ.

ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം.

അപേക്ഷ ഏപ്രിൽ 11 നകം നൽകണം. www.kittsedu.org, 0484-2401008, 9446323937.

Share: