പ്രൊജക്ട് മാനേജര്‍: അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ :ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ബി.ടെക് (സിവില്‍ എഞ്ചിനീയറിംഗ്) യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റൻ റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (65 വയസ്സിൽ താഴെ പ്രായം ).സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജര്‍ (ബി.ടെക് സിവില്‍) തസ്തികയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ അപേക്ഷ, ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 4ന് വൈകുന്നേരം 4 മണിക്ക് മുമ്പായി മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ബസാര്‍.പി.ഒ, ആലപ്പുഴ 688012 എന്ന വിലാസത്തില്‍ നൽകണം.

Share: