പ്രൊജക്ട് മാനേജർ: കരാർ നിയമനം

Share:

തൃശൂർ : ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എൻജിനീയറിംഗിൽ ബിരുദം.

പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ.

നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്.

സംസ്ഥാന സർക്കാർ/ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നും എക്‌സിക്യൂട്ടീവ് എൻജിനീയറുടെ തസ്തികയിൽ 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

യോഗ്യതയുള്ളവരെ അഭിമുഖത്തിന് വിളിക്കും.

വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, രണ്ടുപേരുടെ ശുപാർശ എന്നിവ സഹിതം നവംബർ 25ന് വൈകീട്ട് 5നു മുമ്പ് ആർ.ഡി.ഒ & സെക്രട്ടറി, നിർമ്മിതികേന്ദ്രം, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.

അഭിമുഖം നടത്തുന്ന സമയവും തീയതിയും പിന്നീട് ഉദ്യോഗാർഥികളെ അറിയിക്കും.

Share: