സൗദി അറേബ്യയില്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു

Share:
സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍മാരെയും റേഡിയോഗ്രാഫര്‍മാരെയും തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ (പുരുഷന്‍മാര്‍ മാത്രം) നാല് ഒഴിവുകളില്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്.
റേഡിയോഗ്രാഫര്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും നാല് ഒഴിവുകള്‍ വീതമുണ്ട്. റേഡിയോഗ്രാഫിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും സി.റ്റി/എം.ആര്‍.ഐ മേഖലയില്‍ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ജൂലൈ 23 നകം rmt5.norka@kerala.gov.in എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റിലും 18004253939, 0471-2333339 എന്നീ ഫോണ്‍ നമ്പരികളിലും ലഭിക്കും.
Share: