കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ

Share:

യൂണിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് -2020 പരീക്ഷക്ക് അപേക്ഷക്ഷണിച്ചു. ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ് എന്നീ ഗ്രൂപ്പ് എ തസ്തികകളിലായി ആകെ 102 ഒഴിവുകളാണുള്ളത്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലയം എന്നിവിടങ്ങളിലെ കാറ്റഗറി ഒന്ന് ഗ്രൂപ്പ് എ തസ്തികയിൽ, ജിയോളജിസ്റ്റ് 79, ജിഗ്യാഫിസിസ്റ്റ് 5, കെമിസ്റ്റ് 15 എന്നിങ്ങനെയും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ജലവിഭവമന്ത്രാലയം എന്നിവിടങ്ങളിലെ കാറ്റഗറി രണ്ട് ഗ്രൂപ്പ് എ ജൂനിയർ ഹൈഡ്രോളജിസ്റ്റ് തസ്തികയിൽ മൂന്നൊഴിവുമാണുള്ളത്.

രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.

ഒന്നാം ഘട്ടം പ്രാഥമിക പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലും രണ്ടാം ഘട്ടം പ്രധാന പരീക്ഷ വിവരണാത്മകവുമാണ്.
മൂന്നാമതായാണ് ഇന്റർവ്യു.
2020 ജനുവരി 19ന് നടക്കുന്ന പ്രാഥമിക പരീക്ഷയുടെ കേരളത്തിലെ കേന്ദ്രം തിരുവനന്തപുരവും പ്രധാന പരീക്ഷക്ക് ഭോപ്പാൽ, ചെന്നൈ, ഡൽഹി, ഡിസ്പുർ, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, മുംബൈ, ഷിംല എന്നിവിടങ്ങളുമാണ്.
യോഗ്യത: ബന്ധപ്പെട്ട സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.
പ്രായം 21‐35. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
https://upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തിയതി ഒക്ടോബർ 15 വൈകിട്ട് ആറ്.

Share: