ഐ.ടി.ഐ അഡ്മിഷന്‍ : കൗണ്‍സിലിംഗ് നടത്തും

Share:

ചാക്ക ഐ.ടി.ഐ യിലെ 2018 വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് 11,12,13 തിയതികളില്‍ ചാക്ക ഐ.ടി.ഐയില്‍ നടക്കും. അപേക്ഷകര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകള്‍, ആധാര്‍, ഓണ്‍ലൈന്‍ പ്രിന്റ് ഔട്ട്, രണ്ട് പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോഗ്രാഫ്, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം അതത് ദിവസം രാവിലെ ഏഴിന് എത്തിച്ചേരണം. രാവിലെ 9.30 ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. ലിസ്റ്റുകള്‍ www.itichakai.kerala.gov.in ലും ഐ.ടി.ഐയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്‍.സി.വി.റ്റി. മെട്രിക്ക് ട്രേഡുകളുടെ കൗണ്‍സിലിംഗ് ജൂലൈ 13ന് നടത്തും. എസ്.സി. വിഭാഗത്തിലുള്ളവര്‍ക്ക് 200 മാര്‍ക്കും, മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 220 മാര്‍ക്കുമാണ് പരിധി.
എന്‍.സി.വി.റ്റി. നോണ്‍ മെട്രിക്ക് ട്രേഡുകളുടെ കൗണ്‍സിലിംഗ് ജൂലൈ 14 ന് നടത്തും എസ്.സി. വിഭാഗത്തിലുള്ളവര്‍ക്ക് 190 മാര്‍ക്കും മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 210 മാര്‍ക്കുമാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്.
എസ്.സി.വി.റ്റി. ട്രേഡുകളുടെ കൗണ്‍സിലിംഗ് ജൂലൈ 14 ന് നടത്തും. എസ്.സി. വിഭാഗത്തിലുള്ളവര്‍ക്ക് 180 മാര്‍ക്കും മറ്റ് വിഭാഗങ്ങളിലുള്ളവര്‍ക്ക് 190 മാര്‍ക്കുമാണ് പരിധി. മൂന്ന് ട്രേഡുകളിലും ജവാന്റെ മക്കള്‍, എസ്.ടി. എന്നീ വിഭാഗങ്ങളിലുള്ള എല്ലാ അപേക്ഷകള്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം.

TagsITI
Share: