ഏഴിമല നേവല്‍ അക്കാദമിയിൽ പ്ലസ്‌ടുക്കാര്‍ക്ക്ബി.ടെക് എന്‍ട്രി

Share:

ഇന്ത്യന്‍ നേവൽ അക്കാദമി ( ഏഴിമല ) 10 +2 കേഡറ്റ് (ബി.ടെക് എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്‌ടു പാസ്സായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 4 വര്‍ഷത്തെ ബി.ടെക് കോഴ്സിനു പ്രവേശനം ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല (ജെ.എന്‍.യു) യുടെ ബി.ടെക് ബിരുദവും 15600 – 39100 രൂപ ശമ്പളസ്കെയിലിൽ നേവിയിൽ സബ് ലെഫ്റ്റനന്‍റ് പദവിയിൽ ജോലിയും ലഭിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 70% മാര്‍ക്കോടെ പ്ലസ്‌ ടു. എസ്.എസ്.എല്‍.സി തലത്തിലോ പ്ലസ്‌ടു തലത്തിലോ ഇംഗ്ലീഷിന് മിനിം 50% മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷക൪ 2017 ജെ.ഇ.ഇ. (മെയിന്‍) അഖിലേന്ത്യാ റാങ്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പ്രായം: 2/7/1998 നും 1/1/2001 നും ഇടയിൽ ജനിച്ചവ൪ മാത്രം അപേക്ഷിച്ചാൽ മതി.
ശാരീരിക യോഗ്യത: ഉയരം: 157 സെ.മീ പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ച്ച ശക്തി. വര്‍ണ്ണാന്ധത, നിശാന്ധത എന്നിവ പാടില്ല.
അപേക്ഷിക്കേണ്ട വിധം. www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ഓണലൈന്‍ ആയി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 25

Share: