വിശാഖപട്ടണം നേവൽ ബേസിൽ പത്താം ക്‌ളാസ്സുകാർക്ക് 205 ഒഴിവുകൾ

Share:

ഈസ്റ്റേൺ നേവൽ കമാന്‍ഡിന്‍റെ വിശാഖപട്ടണം നേവൽ ബേസിൽ എം.ടി.എസ് (മിനിസ്റ്റീരിയൽ) (സഫായിവാല/ചൌകിദാര്‍/പ്യൂണ്‍) തസ്തികയില്‍ 205 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ വകുപ്പില്‍ സമാന തസ്ഥികയിലോ ലോവ൪ ഫോര്‍മേഷനിൽ ഉയര്‍ന്ന ഗ്രേഡിലോ ജോലി ചെയ്യുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യത: പത്താം ക്ലാസ്സ്.
പ്രായം: 40 വയസ്സിൽ താഴെ.
കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമിന്‍റെ മാതൃകയും www.indiannavy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 17

Share: