എഞ്ചിനീയറിങ് അപ്രൻറിസ് പരിശീലനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻറെ കോഴിക്കോട് മേഖല, ജില്ലാ കാര്യാലയങ്ങളിലേക്ക് ഒരു വര്‍ഷത്തെ ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രൻറിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 1.01.2025ന് 26 വയസ്സ് കവിയരുത്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെൻറല്‍ വിഷയങ്ങളില്‍ ഏതിലെങ്കിലും 50 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം. മുമ്പ് ബോര്‍ഡില്‍ അപ്രൻറിസ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രതിമാസ സ്റ്റൈപ്പൻറ്: 10,000 രൂപ .
യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 29ന് രാവിലെ 11 ന് കോഴിക്കോട് മേഖലാ കാര്യാലയത്തിലെത്തണം.
കൂടുതല്‍ വിവരങ്ങള്‍ https:kspcb.kerala.gov.in/ ല്‍ ലഭിക്കും.
ഫോണ്‍: 0495 2300744.






