യുപിഎസ്സി; 54 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു

അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് പ്രഫസർ, അസിസ്റ്റന്റ് എൻജിനിയർ, ലക്ചറർ ഉൾപ്പെടെ 13 തസ്തികകളിൽ യുപിഎസ്സി ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. ആകെ 54 ഒഴിവുകളാണുള്ളത്.
അസിസ്റ്റന്റ് ഡയറക്ടർ (കെമിസ്ട്രി), ഡയറക്ടർ ഓഫ് പ്ലാന്റ് പ്രൊട്ടക്ഷൻ, ക്വാറൻടൈൻ ആൻഡ് സ്റ്റോറേജ്, ഫരീദാബാദ്, കൃഷി വകുപ്പ്- ഒന്ന്.
അസിസ്റ്റന്റ് എൻജിനിയർ (എൻക്യുഎ), ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് (നേവൽ) പ്രതിരോധവകുപ്പ്- ഒന്ന് (ഒബിസി).
അസിസ്റ്റന്റ് എൻജിനിയർ (എൻക്യുഎ), മെക്കാനിക്കൽ എൻജ്നിയിറിംഗ്, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് (നേവൽ), പ്രതിരോധ വകുപ്പ്- രണ്ട് (ജനറൽ 1, ഒബിസി 1)
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസറ്റന്റ് പ്രഫസർ (അനാട്ടമി), ആരോഗ്യകുടുംബക്ഷേമ വകുപ്പ്- 8
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസർ (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി), ആരോഗ്യ കുടുംബക്ഷേമ വകുപ്പ്- 13
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസർ (ഒഫ്താൽമോളജി), ആരോഗ്യ കുടുംബക്ഷേമ വകുപ്പ്- മൂന്ന്
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസർ (ഓർത്തോപീഡിയാക്), സ്പോർട്സ് ഇൻജ്വറി സെന്റർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്-1
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസർ (പീഡിയാക് കാർഡിയോളിജി), ആരോഗ്യ കുടുംബക്ഷേമ വകുപ്പ്- രണ്ട്
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസർ (റേഡിയോളജി), ആരോഗ്യ കുടുംബക്ഷേമ വകുപ്പ്- 10.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ജലവിഭവവകുപ്പ്- ആറ്.
ഡ്രില്ലർ ഇൻ ചാർജ്, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ജലവിഭവവകുപ്പ്- അഞ്ച്.
ലക്ചറർ (ഇലക്ട്രിക്കൽ), ഡോ. അംബേദ്കർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോർട്ട്ബ്ലെയർ, ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ-1
ലക്ചറർ (മെക്കാനിക്കൽ), ഡോ. അംബേദ്കർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ-1
വിശദവിവരങ്ങൾ www.upsconline.nic.in , www.upsc.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷിക്കുന്ന വിധം: www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
അവസാന തീയതി ഓഗസ്റ്റ് 31.