സ്റ്റാഫ് നേഴ്സ്, ട്രെയിനിംഗ് ഇന്‍സ്ട്രകറ്റര്‍ , ഇലക്ട്രീഷ്യന്‍

Share:

സ്റ്റാഫ് നേഴ്സ്, ട്രെയിനിംഗ് ഇന്‍സ്ട്രകറ്റര്‍ , ഇലക്ട്രീഷ്യന്‍ തുടങ്ങിയ ഒഴിവുകളിലേക്ക്‌ 18/08/2017 അസാധാരണ ഗസറ്റിലൂടെ കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : 20/09/2017
സ്റ്റാഫ് നഴ്സ് ഗ്രേഡ് II (മെഡിക്കല്‍ വിദ്യാഭ്യാസം) 

കാറ്റഗറി നമ്പര്‍ 249/2017
ശമ്പളം: 27800 – 59400 രൂപ
ഒഴിവുകള്‍: സംസ്ഥാന തലം. (പ്രതീക്ഷിത ഒഴിവുകള്‍)
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 20 -36
യോഗ്യതകള്‍: സയന്‍സ് വിഷയങ്ങളില്‍ പ്ലസ്‌ടു/പ്രീ ഡിഗ്രി/വി.എച്ച്.എസ്.സി വിജയിച്ചിരിക്കണം. ബി.എസ്.സി നഴ്സിംഗ് വിജയിച്ചിരിക്കണം.

ട്രെയിനിംഗ് ഇന്‍സ്ട്രകറ്റര്‍ (പ്ലംബര്‍) പട്ടികജാതി വികസന വകുപ്പ്

കാറ്റഗറി നമ്പര്‍ 250/2017 – 251/2017
ശമ്പളം: 13900 – 24040 രൂപ
ഒഴിവുകള്‍: 1
നിയമന രീതി: തസ്തികമാറ്റം വഴിയുള്ള നിയമനം.
പ്രായം: 1.1.17 ല്‍ 18 വയസ് തികഞ്ഞിരിക്കണം.
നേരിട്ടുള്ള നിയമനം
യോഗ്യതകള്‍:  ബന്ധപ്പെട്ട ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
നേരിട്ടുള്ള നിയമനം കേരളത്തിലെ ഏതെങ്കിലും അംഗീകൃത പൊളി ടെക്നിക്കില്‍ നിന്ന് ബന്ധപ്പെട്ട ട്രേഡില്‍ ലഭിച്ച മൂന്നു വര്‍ഷ എന്ജിനീയറിംഗ് ഡിപ്ലോമ/തത്തുല്യം.

മെഷീനിസ്റ്റ് (സംസ്ഥാന ജലഗതാഗതം)

കാറ്റഗറി നമ്പര്‍ 252/2017
ശമ്പളം: 18000 – 41500 രൂപ
ഒഴിവുകള്‍: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 36
യോഗ്യതകള്‍: മെഷീനിസ്റ്റ് തസ്തികയിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ടര്‍ണര്‍ ട്രേഡിലുള്ള വൈദഗ്ധ്യം.

ഫിറ്റര്‍ ഗ്രേഡ് II (സംസ്ഥാന ജലഗതാഗതം)

കാറ്റഗറി നമ്പര്‍ 253/2017
ശമ്പളം: 18000 – 41500 രൂപ
ഒഴിവുകള്‍: 1
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 36
യോഗ്യതകള്‍: ഫിറ്റര്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

മ്യൂസിയം അറ്റന്‍ഡന്‍റ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിംഗ് & ഡവലപ്മെന്‍റ് സ്റ്റഡീസ് ഓഫ് ഷെ ഡ്യൂള്‍ഡ് കാസ്റ്റ്സ് & ഷെഡ്യൂള്‍ഡ് ട്രൈബ്സ്-  കിര്‍ത്താഡ്സ്)

കാറ്റഗറി നമ്പര്‍ 254/2017 – 256/2017
കിര്‍ത്താഡ്സിലെ ഏത് കാറ്റഗറിയിലുമുള്ള ലാസ്റ്റ് ഗ്രേഡ് ഉദ്യോഗസ്ഥരില്‍ നിന്നും തസ്തികമാറ്റം വഴി. –

യോഗ്യത ഏഴാം ക്ലാസ്, കേരള പി.എസ്.സി നടത്തുന്ന അറ്റന്‍ഡര്‍ പരീക്ഷ, മൂന്നു വര്‍ഷത്തില്‍ കുറയാതെ ഉള്ള മുന്‍പരിചയം.

ഇലക്ട്രീഷ്യന്‍ (കേരള മുനിസിപ്പല്‍ കോമണ്‍സര്‍വീസ്)

കാറ്റഗറി നമ്പര്‍ 257/2017
ശമ്പളം: 4510 – 7480 രൂപ
ഒഴിവുകള്‍: 2
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായം: 18 – 36
യോഗ്യതകള്‍: എസ്.എസ്.എല്‍.സി പാസായിരിക്കണം
ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ളനാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റോ/വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റും /ഇലക്ട്രിക്കല്‍ ഓവര്‍സിയര്‍ കോഴ്സ് പാസായിരിക്കണം./തത്തുല്യം. വയര്‍മാന്‍ ലൈസന്‍സ്.

നിയമനരീതി: തസ്തികമാറ്റം വഴിയുള്ള നിയമനം
പ്രായം: 18 – 36

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.
ആധാര്‍ കാര്‍ഡുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി അധാര്‍ നമ്പര്‍ പ്രൊഫൈലില്‍ ചേര്‍ക്കണം

Share: