ടെക്‌നിക്കൽ അസിസ്റ്റന്റ്: വാക്ക്-ഇൻ-ഇന്റർവ്യൂ

Share:

ആലപ്പുഴ: മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിലെ ഹൈടെക് ഡെമോൺസ്‌ട്രേഷൻ യൂണിറ്റിലേക്ക് ടെക്‌നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി 23ന് നടക്കും. രാവിലെ 11 ന് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിലാണ് ഇന്റർവ്യൂ. മാർച്ച് 31 വരെയാണ് നിയമനം. ഒരൊഴിവാണുള്ളത്. വി.എച്ച്.എസ്.സി.(അഗ്രി)യാണ് യോഗ്യത. കമ്പ്യൂട്ടർ പരിചയവും ഇരുചക്രവാഹന ലൈസൻസും വേണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ സഹിതം നേരിട്ട് എത്തണം.

Share: