എം.ബി.ബി.എസ്/ബി.ഡി.എസ് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബർ 30 ന്

547
0
Share:

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്‍റല്‍ കോളജുകളില്‍ ഓള്‍ ഇന്ത്യ ക്വോട്ടയില്‍നിന്ന് തിരികെ ലഭിച്ച സീറ്റുകളിലേക്കും സ്റ്റേറ്റ് ക്വോട്ടയില്‍ ഒഴിവുവന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കും തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളജിന് അധികമായി അനുവദിച്ചുകിട്ടിയ 100 സീറ്റുകളില്‍ സംസ്ഥാന സര്‍ക്കാറിന് അലോട്ട്മെന്‍റിനായി ലഭ്യമായ 50 എം.ബി.ബി.എസ് സീറ്റുകളിലേക്കും തിരുവനന്തപുരം വര്‍ക്കല അകത്തുമുറി ശ്രീ ശങ്കരാ ഡെന്‍റല്‍ കോളജ് പുതുതായി സര്‍ക്കാര്‍ ക്വോട്ടയിലേക്ക് വിട്ടുനല്‍കിയ 25 ബി.ഡി.എസ് സീറ്റുകളിലേക്കും പ്രവേശത്തിന് സ്പോട്ട് അഡ്മിഷന്‍ നടത്തും. സെപ്റ്റംബർ 30 വെള്ളിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തിലാണ് സ്പോട്ട് അഡ്മിഷന്‍. പ്രവേശപരീക്ഷാ കമീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

Share: