സൗജന്യ പരിശീലനം

346
0
Share:

തൃശൂർ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൊടുങ്ങല്ലൂർ കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സിൽ ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്കുളള സൗജന്യ പരിശീലനത്തിന് ന്യൂനപക്ഷ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബിരുദമാണ് യോഗ്യത. താൽപര്യമുളളവർ നവംബർ ഇരുപതിനകം രജിസ്റ്റർ ചെയ്യണം. പരിശീലനം പൂർണ്ണമായും സൗജന്യമാണ്. അപേക്ഷയോടൊപ്പം രണ്ട് ഫോട്ടോ, തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് നൽകണം.

അപേക്ഷഫോറത്തിനും വിശദവിവരങ്ങൾക്കും പരിശീലനകേന്ദ്രവുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടണം. വിലാസം: കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സ്, ചേരമാൻ ജൂമാ മസ്ജിദ് ബിൽഡിങ്, കൊടുങ്ങല്ലൂർ, തൃശൂർ. ഫോൺ: 0480 2804859, 9400976839, 9037902372.

Share: