യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ സ്കോളര്‍ഷിപ്

574
0
Share:

സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ കാത്ത് ഇന്ന് നിരവധി സ്കോളര്‍ഷിപ്പുകളുണ്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സ്ഥാപനങ്ങള്‍ ഈ രംഗത്തുണ്ട്. യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കായി നിരവധി സ്കോളര്‍ഷിപ്പുകളാണ് ഒരുക്കുന്നത്.
1. എമിരറ്റസ് ഫെലോഷിപ്: സൂപ്പര്‍ ആന്വേഷനിലുള്ള അധ്യാപകര്‍ക്ക് ജോലിയെ ബാധിക്കാതെ ഗവേഷണത്തിന് അവസരമൊരുക്കുന്ന സ്കോളര്‍ഷിപ്പാണ് എമിരറ്റസ് ഫെലോഷിപ്. സര്‍വിസിലിരിക്കെ നടത്തിയ ഗവേഷണപഠനങ്ങളും പ്രസിദ്ധീകരിച്ച ആര്‍ട്ടിക്ളുകളും വിലയിരുത്തിയാണ് ഫെലോഷിപ്പിന് തെരഞ്ഞെടുക്കുക. രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 31,000 രൂപ ലഭിക്കും.
2. ഡോ. എസ്. രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് ഇന്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്: 35 വയസ്സില്‍ താഴെയുള്ള യുവഗവേഷകര്‍ക്ക് അപേക്ഷിക്കാം. തൊഴില്‍രഹിതരായിരിക്കണം അപേക്ഷാര്‍ഥികള്‍. ജനറല്‍ വിഭാഗം ബിരുദത്തിന് 55 ശതമാനം മാര്‍ക്കും ബിരുദാനന്തരബിരുദത്തിന് 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. സംവരണവിഭാഗങ്ങള്‍ക്ക് ബിരുദത്തിന് 50 ശതമാനം മാര്‍ക്കും ബിരുദാനന്തരബിരുദത്തിന് 55 ശതമാനം മാര്‍ക്കും വേണം. ആദ്യവര്‍ഷം 38,800 രൂപയും രണ്ടാമത്തെ വര്‍ഷം 40,300 രൂപയും മൂന്നാമത്തെ വര്‍ഷം 41,900 രൂപയും ലഭിക്കും. 50,000 രൂപ കണ്ടിന്‍ജന്‍സി അലവന്‍സുണ്ട്.
3. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് ടു വിമന്‍ കാന്‍ഡിഡേറ്റ്സ്: പിഎച്ച്.ഡി നേടിയ തൊഴില്‍രഹിതരായ വനിതകള്‍ക്ക് യു.ജി.സി നല്‍കുന്ന ഫെലോഷിപ്പാണിത്. അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് എന്‍ജിനീയറിങ്, ടെക്നോളജി, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പ്രതിമാസം 38,800 രൂപയും അതിനുശേഷം 46,500 രൂപയും അതു കൂടാതെ അഞ്ചു വര്‍ഷത്തേക്ക് 50,000 രൂപയുടെ കണ്ടിന്‍ജന്‍സി ഗ്രാന്‍റും മറ്റ് അലവന്‍സുകളും ലഭിക്കും. അഞ്ചു വര്‍ഷമാണ് ഫെലോഷിപ്പിന്‍െറ കാലാവധി. .
4. പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് ടു എസ്.സി/എസ്.ടി കാന്‍ഡിഡേറ്റ്സ്: ഗവേഷണബിരുദധാരികളായ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കുള്ളതാണ് ഈ സ്കോളര്‍ഷിപ്. ആര്‍ട്ടിക്ളുകളും പ്രസിദ്ധപ്പെടുത്തിയിരിക്കണം.
പുരുഷന്മാര്‍ക്ക് 50 വയസ്സും സ്ത്രീകള്‍ക്ക് 55 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. ബിരുദത്തിന് 50 ശതമാനം മാര്‍ക്കും ബിരുദാനന്തരബിരുദത്തിന് 55 ശതമാനം മാര്‍ക്കും നേടണം. ആദ്യ രണ്ടുവര്‍ഷം പ്രതിമാസം 38,800 രൂപയും പിന്നീട് 46,500 രൂപയും ലഭിക്കും. പ്രതിവര്‍ഷം 50,000 രൂപയാണ് കണ്ടിന്‍ജന്‍സി അലവന്‍സ്.
5. സ്വാമി വിവേകാനന്ദ സിംഗ്ള്‍ ഗേള്‍ ചൈല്‍ഡ് സ്കോളര്‍ഷിപ് ഫോര്‍ റിസര്‍ച് ഇന്‍ സോഷ്യല്‍ സയന്‍സസ്: ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് സാമൂഹികശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിന് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. മാതാപിതാക്കളുടെ ഒറ്റക്കുട്ടിയായിരിക്കണം. സാമൂഹികശാസ്ത്രവിഷയങ്ങളില്‍ മുഴുവന്‍സമയ ഗവേഷണത്തിന് പ്രവേശം നേടിയിരിക്കണം. വിദൂരവിദ്യാഭ്യാസം വഴിയുള്ള ഗവേഷണത്തിന് സ്കോളര്‍ഷിപ് ലഭിക്കില്ല.
6. രാജീവ് ഗാന്ധി നാഷനല്‍ ഫെലോഷിപ് ഫോര്‍ എസ്.സി കാന്‍ഡിഡേറ്റ്സ്: യു.ജി.സി അംഗീകൃത സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും സയന്‍സ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിങ്, ടെക്നോളജി വിഷയങ്ങളില്‍ പഠനം നടത്തുന്ന മിടുക്കരായ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്.ഡി, എം.ഫില്‍ പഠനങ്ങള്‍ക്ക് സാമൂഹികക്ഷേമ പട്ടികജാതി വികസന മന്ത്രാലയത്തിന്‍െറ സഹായത്തോടെ യു.ജി.സി നല്‍കുന്ന ഫെലോഷിപ്പാണിത്. അതത് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഫെലോഷിപ്പിന്‍െറ കാലാവധി അഞ്ചു വര്‍ഷമാണ്. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ 16,000 രൂപയും പിന്നീട് 18,000 രൂപയും ലഭിക്കും. ജൂലൈ ഒന്നുമുതല്‍ 31 വരെ അപേക്ഷിക്കാം.
7. രാജീവ് ഗാന്ധി നാഷനല്‍ ഫെലോഷിപ് ഫോര്‍ സ്റ്റുഡന്‍റ്സ് വിത്ത് ഡിസബിലിറ്റീസ്: എം.ഫില്‍, പിഎച്ച്.ഡി ബിരുദത്തിന് പ്രവേശം ലഭിച്ച ശാരീരികവെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജൂലൈ ഒന്നുമുതല്‍ 31 വരെ അപേക്ഷിക്കാം.
8. മൗലാന ആസാദ് നാഷനല്‍ ഫെലോഷിപ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്‍റ്സ്: ദേശീയ ന്യൂനപക്ഷ കമീഷന്‍ വിജ്ഞാപനമനുസരിച്ചുള്ള ന്യൂനപക്ഷങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എം.ഫില്‍/പിഎച്ച്.ഡി ബിരുദത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കണം. ജൂലൈ ഒന്നുമുതല്‍ 31 വരെ അപേക്ഷിക്കാം.
9. നാഷനല്‍ ഫെലോഷിപ് ഫോര്‍ ഒ.ബി.സി കാന്‍ഡിഡേറ്റ്സ്: ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി മുഴുവന്‍സമയ ഗവേഷണത്തിന് പോകാനാഗ്രഹിക്കുന്ന തൊഴില്‍രഹിതരായ ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യു.ജി.സി ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് നേടിയവര്‍ അര്‍ഹരല്ല. രക്ഷിതാവിന്‍െറ വാര്‍ഷികവരുമാനം ആറു ലക്ഷം കവിയരുത്. ആദ്യ രണ്ടു വര്‍ഷം പ്രതിമാസം 25,000 രൂപയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 28,000 രൂപയുമാണ് ലഭിക്കുക. ജൂലൈ ഒന്നുമുതല്‍ 31 വരെ അപേക്ഷിക്കാം.
10. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്ദിര ഗാന്ധി സ്കോളര്‍ഷിപ് ഫോര്‍ സിംഗ്ള്‍ ഗേള്‍ ചൈല്‍ഡ്: അംഗീകൃത യൂനിവേഴ്സിറ്റികളില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ ഒറ്റപ്പെണ്‍കുട്ടിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. റെഗുലര്‍ കോളജ് വിദ്യാര്‍ഥികള്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 3100 രൂപ വീതം രണ്ടു വര്‍ഷത്തേക്കു ലഭിക്കും. ആഗസ്റ്റ് ഒന്നുമുതല്‍ 31 വരെ അപേക്ഷിക്കാം.
11. പോസ്റ്റ് ഗ്രാജ്വേറ്റ് മെറിറ്റ് സ്കോളര്‍ഷിപ് ഫോര്‍ യൂനിവേഴ്സിറ്റി റാങ്ക്ഹോള്‍ഡര്‍: ബിരുദ കോഴ്സുകളില്‍ ഒന്നും രണ്ടും റാങ്ക് നേടുന്നവര്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. അപേക്ഷകര്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. യു.ജി.സി അംഗീകാരമുള്ള കോളജുകളില്‍ റെഗുലറായി മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുന്നവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. 30 വയസ്സാണ് അപേക്ഷകരുടെ പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 3100 രൂപ ലഭിക്കും. രണ്ടു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. ആഗസ്റ്റ് ഒന്നുമുതല്‍ 31 വരെ അപേക്ഷിക്കാം.
12. പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളര്‍ഷിപ്സ് ഫോര്‍ പ്രഫഷനല്‍ കോഴ്സസ് ഫോര്‍ എസ്.സി, എസ്.ടി കാന്‍ഡിഡേറ്റ്സ്: ഏതെങ്കിലുമൊരു പ്രഫഷനല്‍ വിഷയത്തില്‍ മുഴുവന്‍ സമയ റെഗുലര്‍ ബിരുദാനന്തരബിരുദത്തിന് പ്രവേശം നേടിയ എസ്.സി, എസ്.ടി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പുരുഷന്മാര്‍ക്ക് 45 വയസ്സും സ്ത്രീകള്‍ക്ക് 50 വയസ്സുമാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം. ആഗസ്റ്റ് ഒന്നുമുതല്‍ 31 വരെ അപേക്ഷിക്കാം. സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.ugc.ac.in ല്‍ eSARTS Scholarships-Fellowships കാണുക.
കൂടാതെ ദ സയന്‍റിഫിക് അമേരിക്കന്‍ ഇന്നവേറ്റര്‍ അവാര്‍ഡ്, ദ ഗൂഗ്ള്‍ ടെക്നോളജിസ്റ്റ് അവാര്‍ഡ്, നാഷനല്‍ ജിയോഗ്രാഫിക് എക്സ്പ്ളോളറര്‍ അവാര്‍ഡ്, ലിഗോ എജുക്കേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്, വെര്‍ജിന്‍ ഗലാറ്റിക് പൈനിയര്‍ അവാര്‍ഡ്, കമ്യൂണിറ്റി ഇംപാക്ട് അവാര്‍ഡ്, ഇന്‍ക്യുബേറ്റര്‍ അവാര്‍ഡ്, ഇന്‍സ്പയറിങ് എജുക്കേറ്റര്‍ അവാര്‍ഡ് എന്നിവയും ഗൂഗ്ള്‍ സയന്‍സ് ഫെയര്‍ വഴി സ്വന്തമാക്കാം.
ജൂലൈ 18നാണ് റീജനല്‍ വിജയികളെ പ്രഖ്യാപിക്കുക. ആഗസ്റ്റ് 11ന് ഗ്ളോബല്‍ ഫൈനലിസ്റ്റുകളെയും പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 28ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
വിശദവിവരങ്ങള്‍ക്ക്www.googlesciencefair.comഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Share: