കിശോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന ഫെലോഷിപ്

605
0
Share:

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍െറ ധനസഹായത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തുന്ന കിശോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന ഫെലോഷിപ് പ്രോഗ്രാം ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഗവേഷണത്തിനും ഉന്നതപഠനത്തിനും ധനസഹായം നല്‍കുന്നതാണ് ഫെലോഷിപ്. ഇന്ത്യയിലെ പഠനത്തിനുമാത്രമാണ് ഫെലോഷിപ് നല്‍കുക. റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത.
യോഗ്യത: അടിസ്ഥാനശാസ്ത്ര വിഷയങ്ങളില്‍ (കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെല്‍ ബയോളജി, ഇക്കോളജി, മോളിക്കുലാര്‍ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോ സയന്‍സസ്, ബയോ ഇന്‍ഫര്‍മാറ്റിക്സ്, മറൈന്‍ ബയോളജി, ജിയോളജി, ഹ്യൂമന്‍ ബയോളജി, ജെനിറ്റിക്സ്, ബയോമെഡിക്കല്‍ സയന്‍സസ്, അപൈ്ളഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയല്‍ സയന്‍സ്, എന്‍വയണ്‍മെന്‍റല്‍ സയന്‍സ്) ബി.എസ്സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി.മാത്/ഇന്‍റഗ്രേറ്റഡ് എം.എസ്സി/എം.എസ് പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാകുക.
അഭിരുചി പരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനം വിലയിരുത്തിയാവും തെരഞ്ഞെടുപ്പ്.
സ്ട്രീം എസ്.എ: 2015-16 അക്കാദമിക വര്‍ഷത്തില്‍ ശാസ്ത്രവിഷയത്തില്‍ പ്ളസ് വണിന് ചേരുകയും 10ാംതരത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്കും ഗണിതത്തിനുംകൂടി 80 ശതമാനത്തിലേറെ മാര്‍ക്ക് നേടുകയും ചെയ്ത വിദ്യാര്‍ഥികള്‍. (എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് 70 ശതമാനം). 2017-18 വര്‍ഷത്തില്‍ 60 ശതമാനം മാര്‍ക്കോടെ പ്ളസ് ടു വിജയിച്ച് മേല്‍പറഞ്ഞവയിലൊരു വിഷയത്തില്‍ ബിരുദത്തിന് ചേര്‍ന്നിരിക്കണം.
സ്ട്രീം എസ്.എക്സ്: 2015-16 വര്‍ഷത്തില്‍ പ്ളസ് ടുവിലത്തെുകയും 2016-17 വര്‍ഷത്തില്‍ മേല്‍പറഞ്ഞവയിലൊരു വിഷയത്തില്‍ ബിരുദത്തിന് ചേരാനാഗ്രഹിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍. 10ാംതരത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്കും ഗണിതത്തിനും കൂടി 80 ശതമാനത്തിലേറെ മാര്‍ക്കും പ്ളസ് ടുവിന് 60 ശതമാനം മാര്‍ക്കും വേണം.
സ്ട്രീം എസ്.ബി: 2015-16 അധ്യയന വര്‍ഷത്തില്‍ ബി.എസ്സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി. മാത്/ഇന്‍റഗ്രേറ്റഡ് എം.എസ്സി/എം.എസ് കോഴ്സുകളില്‍ പ്രവേശം നേടിയവര്‍. സയന്‍സ് പ്ളസ് ടുവില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടേണ്ടതുണ്ട്.
ഫെലോഷിപ് തുക: ബി.എസ്സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി. മാത്/ഇന്‍റഗ്രേറ്റഡ് എം.എസ്സി/എം.എസ് ആദ്യ മൂന്നുവര്‍ഷങ്ങള്‍ പ്രതിമാസം 5000 രൂപയും ആന്വല്‍ കണ്ടിന്‍ജന്‍സി ഗ്രാന്‍റ് 20,000 രൂപയും ലഭിക്കും. ഇന്‍റഗ്രേറ്റഡ് എം.എസ്/എം.മാത്/എം.സ്റ്റാറ്റ് നാല്, അഞ്ചുവര്‍ഷവും എം.എസ്സിക്കും പ്രതിമാസം 7,000 രൂപയും ആന്വല്‍ കണ്ടിന്‍ജനസി ഗ്രാന്‍റ് 28,000 രൂപയും ലഭിക്കും.
രാജ്യത്തെ പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പുകളുള്‍പ്പെടെ സംഘടിപ്പിക്കും.
അപേക്ഷ: http://kvpy.iisc.ernet.in/main/applications.htmല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈ 10 മുതല്‍ അപേക്ഷിക്കാം. ആഗസ്റ്റ് 16 ആണ് അവസാനതീയതി. നവംബര്‍ ആറിനാകും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.

Share: