ഐ.എച്ച്.ആര്‍.ഡി: സെമസ്റ്റര്‍ പരീക്ഷ

Share:
കൊല്ലം : ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളും പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിംഗ് ഒന്നാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷയും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പരീക്ഷയും 2018 ഡിസംബര്‍ മാസം നടത്തും.
ടൈംടേബിള്‍ നവംബര്‍ രണ്ടാം വാരം പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളില്‍ ഒക്‌ടോബര്‍ 27 വരെ ഫൈന്‍ ഇല്ലാതെയും 100 രൂപ ഫൈനോടെ ഒക്‌ടോബര്‍ 31 വരെയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോറം സെന്ററുകളില്‍ ലഭിക്കും.
വിശദ വിവരങ്ങള്‍ www.ihrd.ac.in     എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Share: