വിജയം വിരൽത്തുമ്പിൽ -രാജൻ പി . തൊടിയൂർ

1993 മെയ് 22.
മുംബൈ താജ് ഹോട്ടലിനു മുന്നിലെ പ്രാവിൻ കൂട്ടത്തിനരികിലൂടെ സാവധാനം നടക്കുന്നതിനിടയിൽ എം ആർ. കൂപ്മേയെർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
” ജീവിതത്തിൽ എങ്ങനെ വിജയിക്കാൻ കഴിയും എന്ന് ലോകത്തെ പഠിപ്പിക്കുന്നതിനായാണ് ഈ പുസ്തകങ്ങൾ ഞാൻ എഴുതിയത്. വിജയിയായവരുടെ ജീവിതത്തിലേക്ക്, കടന്നു ചെല്ലാൻ. അത് പകർത്തി വെക്കാൻ നാല്പത് വർഷങ്ങൾ ഞാൻ ചെലവഴിച്ചു. നൂറോളം ഭാഷകളിൽ ഇതിനകം പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്തെ ചെറിയ സംസ്ഥാനത്തിൻറെ ഭാഷയിൽ ‘വിജയ മാർഗ്ഗങ്ങൾ’ പ്രസിദ്ധീകരിക്കാൻ ഞാൻ റോയൽറ്റിആവശ്യപ്പെടുന്നില്ല.”
അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് റീഗൻറെ ഉപദേശകൻ വരെ ആയിത്തീർന്ന കൂപ്മേയെർ, ഒരു ഓഫീസ് ബോയ് ആയാണ് ജീവിതം ആരംഭിച്ചത്.
സ്വന്തം അനുഭവത്തിൽ നിന്നും വിജയിയായവരുടെ ചരിത്രത്തിൽ നിന്നും കൂപ്മേയെർ എഴുതിവെച്ച ‘തെളിയിക്കപ്പെട്ട വിജയമാർഗങ്ങൾ’ ലോകമെമ്പാടുമുള്ളവർ പഠിച്ചു. ജീവിതത്തിൽ പകർത്തിയവർ വിജയം എളുപ്പമാണെന്ന് തിരിച്ചറിഞ്ഞു.
കൂപ്മേയെർ പറയുന്നു.
” ജീവിതം നമുക്ക് തനിയെ നിശ്ചയിക്കാവുന്നതെയുള്ളൂ. നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോ അതായിത്തീരാം. നിങ്ങൾക്ക് ധനവാകനാകണോ?…പ്രസിദ്ധനാകണോ? ….ആരോഗ്യവാനാകണോ?…സ്നേഹിക്കപ്പെടണോ?…സ്നേഹസമ്പന്നനായ , ഏറ്റവും മതിക്കുന്ന , സ്വഭാവരൂപികരണത്തിൽ ശ്രദ്ധാലുവായ രക്ഷിതാവകണോ?…പ്രഗൽഭനായ അദ്ധ്യാപകൻ?…ഉന്നതനായ വ്യവസായി ?…
എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് വെച്ചാൽ അതൊക്കെ നേടിയെടുക്കാൻ ‘തെളിയിക്കപ്പെട്ടവിജയമാർഗങ്ങൾ ‘ ജീവിതത്തിൽ പകർത്തുന്നതിലൂടെ കഴിയും എന്ന് കൂപ്മേയെർ പറയുന്നത് സ്വന്തം ജീവിതം കാട്ടിക്കൊണ്ടാണ്.
പ്രതിമാസം 45 ഡോളർ ശമ്പളത്തിൽ നിന്നും അമേരിക്കയിലെ ഒരു ശതമാനം വരുന്ന കോടീശ്വരനിലേക്ക് …102 കോർപൊറേഷനുകളുടെ ഉപദേശകനായി….പ്ലാനിംഗ് കമ്മിഷൻ ചെയർമാൻ …എഴുത്തുകാരൻ…പ്രസംഗകൻ ….അമേരിക്കൻ പ്രസിഡണ്ടിൻറെ ഉപദേശകൻ.
ഈ പുസ്തകം വിജയം ഉറപ്പുനല്‍കുന്നു. അദ്ദേഹം പറഞ്ഞു. ‘ലോകത്തുള്ള എല്ലാമനുഷ്യര്‍ക്കും ജീവിത വിജയം’ എന്നതാണ് സക്സസ് ഫൗണ്ടേഷൻറെ (Success Foundation, ) പ്രഖ്യാപിത ലക്ഷ്യം. ഭൂമിയില്‍ ശത്രുതയും അത്യാര്‍ത്തിയും ഉണ്ടാകരുതെന്നും നന്മയും ഐശ്വര്യവും വളര്‍ന്ന് മനുഷ്യന് സമാധാനത്തോടെ കഴിയുന്ന അവസ്ഥയുണ്ടാകണമെന്നും ‘ സക്സസ് ഫൗണ്ടേഷൻ’ ആഗ്രഹിക്കുന്നു.
സ്വയം പുരോഗതി പ്രാപിക്കാനും ജീവിത വിജയം നേടുവാനും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് വിജയമാര്‍ഗ്ഗങ്ങള്‍ തുറന്നു കാട്ടുന്ന സക്സസ് ഫൗണ്ടേഷൻറെ സ്ഥാപക പ്രസിഡൻറ് എം. ആര്. കൂപ്മേയറെപ്പറ്റി, കേംബ്രിഡ്ജിലെ ‘ഇൻറര്‍ നാഷണല്‍ ബയോഗ്രഫിക്കല്‍ സെൻറര്‍ പ്രസിദ്ധീകരിച്ച ‘ഇൻറര്‍ നാഷണല്‍ ഹൂ ഓഫ് ഇൻറലക്ച്വല്സ്’ എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
‘1908-ല്‍ കെൻറിക്കി (യു.എസ്.എ) യില്‍ ജനിച്ച മേറിയന്‍ റൂഡി കൂപ്മേയെർ, കോര്പ്പറേഷന് പ്രസിഡൻറ് , എഴുത്തുക്കാരന്,ഗവേഷകന്, വിദ്യാഭ്യാസ വിചക്ഷണന്‍, ഫിലാന്ത്രോപിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. മേരി ബ്രൗണിംഗിൻറെ ശിക്ഷണത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം തത്വശാസ്ത്രം, മതം, മന:ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, വിനിമയം, ബിസിനസ് മാനേജ്മെൻറ് , ധനതത്വശാസ്ത്രം, മാര്‍ക്കറ്റിംഗ്, പ്രചാരണം, പബ്ലിക് റിലേഷന്‍സ്, ഗവേഷണം, പ്രസിദ്ധീകരണം, പ്രസംഗം എന്നീ മേഖലകളില്‍ സ്വയം ഉപരി പഠനം നടത്തി………….
കൂപ്മേയര്‍, എട്ട് കോര്‍പ്പറേഷനുകളുടെ പ്രസിഡൻ റും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും 102 കോര്‍പ്പറേഷനുകളുടെ മാനേജ്മെൻറ് ഉപദേഷ്ടാവും ആയിരുന്നു.
നാഷണല്‍ സ്പീക്കേഴ്സ് അസോസിയേഷനില്‍ അംഗമായ അദ്ദേഹം മികച്ച പ്രസംഗകന്, സെമിനാര്‍ ലീഡര്‍ എന്നീ നിലകളില്‍ ശ്രദ്ധപിടിച്ചുപറ്റി. വ്യവസായ രംഗത്ത് സജീവമായി തിളങ്ങിയപ്പോഴും അമ്പതാം വയസ്സില്‍ റിട്ടയര്‍ ചെയ്തതിന് ശേഷവും, സമയത്തില്‍ സിംഹഭാഗവും ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിനും പ്രസംഗിക്കുന്നതിനും എഴുതുന്നതിനും വേണ്ടി അദ്ദേഹം ചെലവഴിച്ചു. പ്രധാനപ്പെട്ട മതങ്ങളെക്കുറിച്ചും സാമൂഹ്യശാസ്ത്രം, ചരിത്രം, ജീവചരിത്രം തുടങ്ങിയവയെക്കുറിച്ചും മഹത്തായ തത്വചിന്തകളെക്കുറിച്ചും മനശ്ശാസ്ത്രത്തെക്കുറിച്ചും ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിനായി 40 വര്‍ഷക്കാലം കഠിനാദ്ധ്വാനം ചെയ്തു. അതിൻറെ ഫലമായി ചരിത്രത്തിലും വര്‍ത്തമാനകാലത്തിലും ജീവിതവിജയം നേടിയവരുടെ വിജയ രഹസ്യങ്ങള്‍ കണ്ടെത്തുകയും ‘തെളിയിക്കപ്പെട്ട 1000 വിജമാര്ഗ്ഗങ്ങള്’ പകര്‍ത്തിവെയ്ക്കുകയും ചെയ്തു.
ലോകത്തുള്ള മുഴുവൻ ജനങ്ങളെയും 1000 വിജയമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുക എന്നത് സക്സസ് ഫൌണ്ടേഷൻറെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍’ അടങ്ങിയ നാലുപുസ്തകങ്ങള്‍ അതാതു രാജ്യത്തെ ഭാഷകളില്‍ പ്രസിദ്ധീകരിക്കുവാനും വിതരണം ചെയ്യാനും രാജ്യത്തെ പ്രധാന പ്രസാധകരുമായി കരാറിലേര്‍പ്പെടുകയാണ് സക്സസ് ഫൌണ്ടേഷന് ചെയ്യുന്നത്. അമൂല്യമായ ഈ പുസ്തകങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള പകര്‍പ്പവകാശം ‘കരിയര്മാഗസി’ന് നല്‍കിയത് അപൂര്‍വ്വമായ ബഹുമതിയായി.
സക്സസ് ഫൌണ്ടേഷന്, ‘തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍’ അടങ്ങിയ നാലു പുസ്തകങ്ങള്‍ ആദ്യമായി അമേരിക്കയില്‍ പ്രസിധീകരിച്ചതോടെ ലോകമെമ്പാടും ആവശ്യക്കാരുണ്ടായി. തുടര്‍ന്ന് സെന്‍ട്രല്‍ ഏഷ്യാ, ആഫ്രിക്ക, സിങ്കപ്പൂര്‍,ചൈന, തായ്വാന്, ഫിലിപ്പിന്‍സ്, കൊറിയ, ജപ്പാന്, മലേഷ്യാ, തായ്ലന്ഡ്, ബ്രൂണെ, ഇന്‍ഡോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻറ് തുടങ്ങിയ ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. നൂറോളം ഭാഷകളില്‍ പരിഭാഷ പൂര്‍ത്തിയായി . ലോകത്തെമ്പാടുമുള്ള ഉന്നതന്മാര് ജീവിത വിജയത്തിൻറെ വേദഗ്രന്ഥമായി സൂക്ഷിക്കുന്ന ‘തെളിയിക്കപ്പെട്ട വിജയ മാര്‍ഗ്ഗങ്ങള്‍’ ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് കൂടാതെ എന്നോട് അനുവാദം ചോദിച്ചു അറബിയിൽ പ്രസിദ്ധീകരിച്ചു. ജീവിത വിജയം ആഗ്രഹിക്കുന്ന എല്ലാ വർ ക്കും ഇത് പ്രയോജനം ചെയ്യും എന്നാണ് ഇപ്പോഴും വിശ്വാസം.
“ജീവിതവിജയം നേടുക അത്ര എളുപ്പമല്ല എന്ന ഒരു ധാരണ പരക്കെയുണ്ട്. എന്നാല്‍ അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്നതാണ് സത്യം. മനുഷ്യന്, ജീവിത വിജയം നേടാത്തത്, വിജയിക്കാന്‍ കഴിയാത്തതുകൊണ്ടല്ല. മറിച്ച് എങ്ങനെ വിജയിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് .”
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 45 ഡോളര്‍ ശമ്പളത്തില്‍ ഒരു ഓഫീസ് ബോയിയായി ജീവിതമാരംഭിച്ച് അമേരിക്കയിലെ കോടീശ്വരന്മാരില് ഒരാളായിത്തീര്‍ന്ന എം.ആര്. കൂപ്മേയര്‍ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണിത് പറയുന്നത്.
“നിങ്ങളുടെ വിജയം, ജീവിതത്തിലെ വളരെ ലളിതമായ ഒരു സത്യം മനസ്സിലാക്കുന്നിടത്തുനിന്നും ആരംഭിക്കുന്നു. അതേ, നിങ്ങള്‍ക്ക് കഴിയും……. എങ്ങനെ എന്ന് മനസ്സിലാക്കിയാല്‍. എങ്ങനെ വിജയിക്കാന്‍ കഴിയുമെന്ന് പഠിക്കുക. പക്ഷേ എങ്ങനെ വിജയിക്കാന്‍ കഴിയുമെന്ന് എങ്ങനെയാണ് പഠിക്കുക……? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഓഫീസ് ബോയിയായി 45 ഡോളര്‍ ശമ്പളത്തില്‍ ജോലി നോക്കുമ്പോള്‍ ഇതേ ചോദ്യം ഞാന്‍ സ്വയം ചോദിച്ചു. പക്ഷെ, അന്ന് എങ്ങനെ വിജയിക്കാന്‍ കഴിയും എന്ന് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല. ആരും അതേക്കുറിച്ച് പൂര്‍ണ്ണമായും പഠിച്ചിരുന്നില്ല എന്നതാണ് ശരി.”
വളരെ കുറച്ച് ആളുകള്‍ക്ക് ഏതാനും കാര്യങ്ങള്‍ അറിയാമായിരുന്നു. ജോണ്‍ ഡി. റോക് ഫെല്ലര്‍ക്ക് കുറഞ്ഞപക്ഷം, വിജയിക്കാനുള്ള ഒരു മാര്‍ഗ്ഗം അറിയാമായിരുന്നു. ആഴ്ചയില്‍ 6 ഡോളര്‍ കൂലി വാങ്ങികൊണ്ടാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. കൂലിയുടെ പകുതി അദ്ദേഹം ചെലവാക്കാതെ സൂക്ഷിച്ചുവെച്ചു. തുക വര്‍ദ്ധിച്ചപ്പോള്‍ വീണ്ടും സൂക്ഷിച്ചുവെച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം. ആ കാലഘട്ടത്തില്‍ ഏറ്റവും വലിയ സമ്പന്നനായി അദ്ദേഹം. അതെ, അതൊരു തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗമാണ്. അതുകൊണ്ട് ഞാനത് കുറിച്ചുവെച്ചു. പല കോടീ ശ്വരന്മാരും പിന്തുടരുന്നതും ആര്‍ക്കും കഴിയുന്നതുമായ ഒരു മാര്‍ഗ്ഗം. സമ്പാദിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള ആത്മനിയന്ത്രണം മാത്രമേ അതിനാവശ്യമായുള്ളു. വേതനമായി കിട്ടുന്നതിൻറെ ഒരംശവും വര്ധിച്ചുലഭിക്കുന്ന തുകയും എല്ലാം സമ്പാദിക്കുക. അതോടൊപ്പം ലഭിക്കുന്ന ഇന്‍സെൻറിവ് കൂടിയാകുമ്പോള്‍ ഒരാള്‍ക്ക് സമ്പന്നനാകാനുള്ള വഴി തെളിഞ്ഞുകിട്ടി.”
“പ്രസിദ്ധ ശാസ്ത്രജ്ഞനായ തോമസ് എഡിസൻറെ വിജയമാര്‍ഗ്ഗം ഞാന്‍ പഠിച്ചു. വിജയത്തിലേക്കുള്ള യാത്രയില്‍ എഡിസന് പലപ്പോഴും പരാജിതനായി – നമുക്കൊക്കെ വളരെ എളുപ്പത്തില്‍ സംഭവിക്കാവുന്ന ഒരു കാര്യമാണത്. പരാജയമടയുക. എന്നാല്‍ എഡിസന് ‘വിജയകമായി’ പരാജയപ്പെടുകയായിരുന്നു. “വീണാല്‍ വെറുംകയ്യോടെ എഴുന്നേല്‍ക്കരുത്’ എന്ന പഴയ ജാപ്പനീസ് തത്വശാസ്ത്രവും അദ്ദേഹം പിന്തുടര്ന്നു. പരാജയങ്ങളുടെ നീണ്ട നിരയ്ക്കുശേഷം എഡിസന്, ആഹ് ളാദാതിരേകത്താല് പറഞ്ഞു. – “ഇപ്പോള്‍ കാര്യക്ഷമമല്ലാത്ത ആയിരം കാര്യങ്ങള്‍ നമുക്കറിയാം. അങ്ങനെ കാര്യക്ഷമമായവയോട് അത്രയേറെ അടുത്തു.” അതായിരുന്നു എഡിസന്. തൻറെ വളര്‍ച്ചയ്ക്കായി എഡിസന് ഇതേ മാര്‍ഗ്ഗം ഉപയോഗിക്കുകയും ലോകത്തെമാറ്റി മറിച്ച 1,093 കണ്ടുപിടുത്തങ്ങളുടെ പേറ്റൻറ് കരസ്ഥമാക്കുകയും ചെയ്തു. പരാജയങ്ങള്‍ പലരേയും പിന്തി രിയാന്‍ പ്രേരിപ്പിക്കുമ്പോള്‍, വളരെ കുറച്ചുപേര്‍ വീണ്ടും ശ്രമിക്കുന്നു”.
നോ റോയൽറ്റി എഗ്രിമെൻറ് ഒപ്പിട്ട് തരുമ്പോൾ അദ്ദേഹത്തിന് ഒരു കവർ നൽകി.
അത്ഭുതത്തോടെ അദ്ദേഹം അത് തുറന്നു നോക്കി.
ഒരു അമേരിക്കൻ ഡോളറിൻറെ കറൻസി നോട്ട്. മൂല്യം ഒട്ടും കുറച്ചു കാണാതെ അദ്ദേഹം കയ്യിൽ ഇറുകെ പിടിച്ചു.
എല്ലാറ്റിനുമുണ്ട് ഒരു മൂല്യം. ഒരു ഡോളറിനു ലോക കോടീശ്വരന്മാരിൽ ഒരാൾ വില കല്പിച്ചിരിക്കുന്നു!
കൂപ്മേയെർ എഴുതിയ പുസ്തകങ്ങൾ വായിക്കാൻ പ്രേരണയായത് വിശ്വനാഥൻ ചേട്ടൻ ഒരു യാത്രക്കിടയിൽ തന്ന ‘ഹിയർ ഈസ് ഹെൽപ് ‘ (Here’s Help ) എന്ന പുസ്തകത്തിലൂടെയാണ്. ബോംബെയിൽ നല്ലരീതിയിൽ ബിസിനസ് ചെയ്യുന്ന അദ്ദേഹം ഏതോ വിദേശ യാത്രക്കിടയിൽ വാങ്ങിയ പുസ്തകം. അത് വായിച്ചു കഴിഞ്ഞപ്പോൾ കൂപ്മേയെറെ പരിചയപ്പെടണമെന്ന് തോന്നി. നിരന്തരം കത്തുകളയച്ചു. അദ്ദേഹം മറുപടി അയച്ചു തുടങ്ങി. നാലു പുസ്തകങ്ങളും അയച്ചുതന്നു. കാണാൻ വഴിയൊരുങ്ങി. മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിക്കാൻ അനുവാദം തന്നു. അദ്ദേഹം എഴുതിയത് പോലെ, “നമ്മൾ തീവ്രമായി ആഗ്രഹിച്ചാൽ, അതിനുവേണ്ടി പ്രവർത്തിച്ചാൽ , അത് യാഥാർഥ്യമാകും”.
1998 ൽ തൊണ്ണൂറാം വയസ്സിൽ ഈ ലോകത്തുനിന്ന് യാത്ര പറയും വരെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു.
അദ്ദേഹം എഴുതി : Dear Mr. Thodiyoor , Thank you ! …Thank you ! …Thank you ! …You are an exciting person . It is going to be a joy working with you.
എൺപത്തിഅഞ്ച് ഭാഷകളിൽ പ്രചാരത്തിലുള്ള 340 പുസ്തകങ്ങളും ലേഖനങ്ങളുമെഴുതിയിട്ടുള്ള ലോകമെമ്പാടുമറിയപ്പെടുന്ന മഹാനായ എഴുത്തുകാരൻറെ വാക്കുകൾ തൊടിയൂരിലെത്തുമ്പോൾ , ഇതുവരെ ലഭിച്ചിട്ടുള്ള ഏത് അവാർഡിനേക്കാളും വില കല്പിക്കുന്നു.
‘ആർക്കും എന്തും കഴിയും'( YES…YOU CAN..) എന്നതാണ് കൂപ്മേയെർ നൽകുന്ന ഉറപ്പ്.
(തുടരും)
ചിത്രം: എം ആർ. കൂപ്മേയർ
rajan@careermagazine.in






