സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു

Share:

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പർ 1/2018
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
ഒഴിവുകൾ : 12 കൊല്ലം 01, പത്തനംതിട്ട 02, ആലപ്പുഴ 01, എറണാകുളം 01, തൃശൂർ 01, കോഴിക്കോട് 02, കണ്ണൂർ 01, കാസർകോട് 03 എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത: ബിടെക് (ഐടി)/കംപ്യൂട്ടർ സയൻസ്/ എംസിഎ,
സാമ്പത്തിക സ്ഥാപനത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

കാറ്റഗറി നമ്പർ 2/2018
ഡാറ്റാ എൻട്രി ഓപറേറ്റർ
ഒഴിവുകൾ : 27
തിരുവനന്തപുരം 02, കൊല്ലം 05, പത്തനംതിട്ട 02, കോട്ടയം 01, എറണാകുളം 01, തൃശൂർ 04, ഇടുക്കി 03, മലപ്പുറം 03, കോഴിക്കോട് 04, വയനാട് 02
യോഗ്യത അംഗീകൃത സർവകലാശാല ബിരുദം, സർക്കാർ അംഗീകൃത സർക്കാർ അംഗീകൃത ഡാറ്റാ എൻട്രി കോഴ്‌സ് പാസാകണം, അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷം ഡാറ്റാ എൻട്രി ജോലിപരിചയം.
പ്രായം: 18‐40. നിയമാനുസൃത ഇളവ് ലഭിക്കും.
വിശദവിവരങ്ങൾ www.csebkerala.org എന്ന വെബ് സൈറ്റിൽ ലഭിക്കും.

വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം695001.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 16.

Share: