ബാങ്ക് ഓഫ് ഇന്ത്യയില്‍ , 670 ഓഫീസര്‍, മാനേജര്‍ ഒഴിവുകൾ
പ്രമുഖ പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ഇന്ത്യ ഓഫീസര്‍ (ക്രെഡിറ്റ്), മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. രണ്ടു തസ്തികകളില്‍ ആകെ 670 ഒഴിവുകള്‍ ആണുള്ളത്. ഓൺലൈൻ എഴുത്തുപരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഓഫീസര്‍- ക്രെഡിറ്റ്:
60 % മാർക്കോടെ ബി.കോം /എം.ബി.എ/ പി.ജി.ഡി.ബി.എം/ പി.ജി.ഡി.ബി.എ/അല്ലെങ്കില്‍ ചാർട്ടെ ഡ് അക്കൌണ്ടന്റൻസി /ഐ. സി.ഡബ്ല്യു.എ/കമ്പനി സെക്രട്ടറി എം.ബി.എ/ പി.ജി.ഡി.ബി.എ. അവസാന വർഷ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം.
ഫൈനല്‍ പരീക്ഷാ ഫലം ജൂണ്‍ 30 നു മുൻപായി പുറത്തു വന്നിരിക്കണം.
മാനേജര്‍:
60% മാർക്കോടെ ബി.കോം. എം.ബി.എ/പി.ജി.ഡി.ബി.എം/പി.ജി.ഡി.ബി.എ/ അല്ലെങ്കില്‍ ചാർട്ടെ ഡ് അക്കൌണ്ടന്റൻസി/ ഐ.സി.ഡബ്ല്യു.എ/ കമ്പനി സെക്രട്ടറി.
ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം.
ഒന്നില്‍ കൂടുതല്‍ തസ്തികയിലേക്ക് അപേക്ഷിക്കരുത്.
എസ്.സി/എസ് ടി/ അംഗപരിമിത വിഭാഗക്കാർക്ക് ബിരുദത്തിനു 55% മാർക്ക് മതി.
രണ്ടു തസ്തികകളിലും എസ്. സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും അംഗ പരിമിതർക്ക് 10- ഉം വിമുക്ത ഭടന്മാർക്ക് 5-ഉം വർഷ ത്തെ പ്രായ ഇളവു ലഭിക്കും.
വിശദവിവരങ്ങൾക്കും സിലബസിനും www.bankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ ഓൺലൈനിൽ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 5