ഡിപ്ലോമ പ്രോഗ്രാമുകള്‍: അപേക്ഷ ക്ഷണിച്ചു

Share:

പാലക്കാട് : സ്‌റ്റേറ്റ് റിസോഴ്‌സ് സെൻറ്ര്‍ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡാറ്റ സയന്‍സ്, ഡാറ്റ വിഷ്വലൈസേഷന്‍, സൈബര്‍ സെക്യൂരിറ്റി, ജനറേറ്റീവ് എ ഐ, പ്രോംപ്റ്റ് എഞ്ചിനീയറിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് ആറ് മാസവും, ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ വെര്‍ച്ച്വല്‍ കോണ്‍ടാക്ട് സെഷനുകളിലൂടെ ക്രമീകരിക്കും.
പ്ലസ്ടു/തത്തുല്യം ആണ് അടിസ്ഥാന യോഗ്യത.

വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ഡിസംബര്‍ 31 ന് മുമ്പായി https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712325101, 8281114464.

Share: