ഡേ​റ്റ സ​യ​ൻ​സ് ആൻഡ് മാ​നേ​ജ്മെ​ൻറ് : ജൂൺ 10 വരെ അപേക്ഷിക്കാം

Share:

മധ്യപ്രദേശ്: ​ഇൻഡോറിലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെൻറ് (ഐ.ഐ.എം.) ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെക്നോ​ള​ജി​ എന്നിവ സംയുക്ത​മാ​യി നടത്തുന്ന ര​ണ്ടു വർഷത്തെ മാ​സ്റ്റ​ർ ഓഫ് സ​യ​ൻ​സ് (എം.എസ്.സി.) ഇ​ൻ ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ൻറ് (ഓ​ൺ​ലൈ​ൻ മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി) പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷണിച്ചു.

200 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ബി​രു​ദ​ധാ​രി​ക​ൾ​ക്കും വ​ർ​ക്കി​ങ് പ്രൊഫഷണലുകൾക്കും ഏ​റെ അ​നു​യോ​ജ്യ​മാ​യ കോ​ഴ്സാ​ണി​ത്. 2022 ആ​ഗ​സ്റ്റ് 11 മു​ത​ൽ കോ​ഴ്സ് ആ​രം​ഭിക്കും.

വിഷയങ്ങൾ: പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ​പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സ്ട്രക്ചേഴ്സ്, ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാനേജീരിയൽ കമ്യൂണിക്കേഷൻ, ഓർഗനൈസേഷനൽ ബിഹേവിയർ, ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൻറിസോഴ്സ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെൻറ്, ബിസിനസ് അനലിറ്റിക്സ്, ഡേറ്റ വിഷ്വലൈസേഷൻ ആൻഡ് സ്റ്റോറി ടെല്ലിങ് മുതലായവ.

യോ​ഗ്യ​ത: ഫ​സ്റ്റ്ക്ലാ​സ് ബി.​ടെ​ക്/​ബി.​ഇ/​ബി.​എ​സ്/​ബി.​ഫാ​ർ​മ/​ബി.​ആ​ർ​ക്/​ബി.​ഡെ​സ്/ബി.എഫ്. ടെക് /നാ​ലു​വ​ർ​ഷ​ത്തെ ബി.എസ്.സി/എം.എസ്.സി./എം.സി.എ./എം.ബി.എ: പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഐ.ഐ.എം -കാ​റ്റ്/​ഗേ​റ്റ്/​ജി​മാ​റ്റ്/​ജി.​ആ​ർ.​ഇ/​ജാം ടെ​സ്റ്റ് സ്കോ​ർ ഉ​ണ്ടാ​ക​ണം. അ​ല്ലെ​ങ്കി​ൽ ജൂ​ലൈ മൂ​ന്നി​ന് ഐ.ഐ.​ടി ഇ​​​ൻഡോർ ന​ട​ത്തു​ന്ന ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ൽ (ഡിമാറ്റ്) യോ​ഗ്യ​ത നേ​ട​ണം.

അ​പേ​ക്ഷ ഫീ​സ്: 1770 രൂ​പ. ഡിമാറ്റ്ൽ ​പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ 2360 രൂ​പ ന​ൽ​ക​ണം.

പ്രോ​ഗ്രാം ഫീ​സ്: 12 ല​ക്ഷം രൂ​പ. ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാം.

​വിശദ വിവരങ്ങൾ https://msdsm.iiti.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓ​ൺ​ലൈ​നാ​യി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10.
https://msjp.iiti.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

Share: