പ്രൊജക്ട് എൻജിനിയർ (സിവിൽ)

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ കൺസൽട്ടൻറ് പ്രൊജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാറടിസ്ഥാനത്തിൽ വിശ്വകർമ്മ, ഓപ്പൺ, ലത്തീൻ കത്തോലിക്കർ/ ആംഗ്ലോ ഇന്ത്യക്കാരൻ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുണ്ട്. മേൽപ്പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
പ്രായ പരിധി 2026 ജനുവരി 1ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം).
ശമ്പള സ്കെയിൽ : 35,000 രൂപ.
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ്ങിലെ ബിരുദവും പ്രൊജക്റ്റ് എൻജിനിയർ തസ്തികയിൽ ഒരു അംഗീകൃത സ്ഥാപനത്തിലെ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.






