അസി. എക്സിക്യൂട്ടീവ് എൻജിനിയർ: ഇപ്പോൾ അപേക്ഷിക്കാം

Share:

ആന്ധ്രപ്രദേശ് ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ(ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
171 ഒഴിവുകളാണുള്ളത് .
വിശാഖപട്ടണം, വിജയവാഡ, കടപ്പ എന്നിവിടങ്ങളിലാണ് ഒഴിവ്.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ ബിടെക്/എഎംഐഇ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് അല്ലെങ്കിൽ തത്തുല്യം.

പ്രായം 42 വയസ്സ് കവിയരുത്. 2019 ഫെബ്രുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അർഹരായവർക്ക് ഉയർന്ന പ്രയപരിധിയിൽ ഇളവ് ലഭിക്കും.
എഴുത്ത് പരീക്ഷ മെയ് 19-ന് വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിൽ.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 25.
വിശദവിവരത്തിന് www.aptransco.cgg.gov.in

Share: