ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

Share:

പാലക്കാട് : കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആശുപത്രി വികസനസമിതി മുഖേന ദിവസവേതനനിരക്കില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.

യോഗ്യത- ബിരുദം, ഡി.സി.എ/ പി.ജി.ഡി.സി.എ, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി 21 – 40 വയസ്.

ഒക്ടോബര്‍ 8ന് ഉച്ചയ്ക്ക് 2ന് കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ അഭിമുഖം നടക്കും.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04923-264352.

Share: