ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Share:

കോഴിക്കോട് :  കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ മെക്കാനിക്ക് ഡീസൽ (എം ഡി), ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം മെയിൻ റ നൻസ് (ഐ സി ടി എസ് എം ) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.

അപേക്ഷകർ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവർത്തിപരിചയം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയം / ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവ ഉള്ളവരായിരിക്കണം.

താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഏപ്രിൽ 12ന് ഉച്ചക്ക് 2.30 ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 04962631129, 9387048709.

Share: