കൺസൾട്ടൻറ്മാരെ നിയമിക്കുന്നു

Share:

കോഴിക്കോട് : കേന്ദ്ര സർക്കാരിൻറെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ കൺസൾട്ടൻറ്മാരെ നിയമിക്കുന്നതിന് ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഏപ്രിൽ 15 നു മുൻപ് സമർപ്പിക്കണം.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്ക് : 0495 2766563,0495 2765770. ഇ-മെയിൽ: diccalicut@gmail.com

Share: