ഡാറ്റാ അനലിസ്റ്റ് ഒഴിവ്

എറണാകുളം : വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ‘മിഷൻ വാത്സല്യ’ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഡാറ്റാ അനലിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. .
സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, അല്ലെങ്കിൽ ബി.സി.എ (BCA) ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
2026 ജനുവരി 1-ന് 40 വയസ്സ് കവിയാത്ത ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, യോഗ്യതയും പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2026 ഓഗസ്റ്റ് 20 വൈകീട്ട് 5 മണിക്ക് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ‘ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ലോർ, എ3 ബ്ലോക്ക്, കാക്കനാട്, എറണാകുളം – 682030’ എന്ന വിലാസത്തിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0484-2959177, 8593014679 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.





