ഡാറ്റ അനലിസ്റ്റ് ഒഴിവ്

Share:

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻറെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റിൻറെ ഒഴിവുണ്ട്.
യോഗ്യത-  കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം.സി.എ.
സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം.
പ്രായപരിധി: 50 വയസ്.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷിക്കണം.

വിലാസം-അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ബി.എസ്.എന്‍.എല്‍. ഭവന്‍ മൂന്നാംനില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001.

അവസാന തീയതി: ഏപ്രില്‍ 10 .

Share: