കിക്മയില്‍ എം.ബി.എ അഭിമുഖം

Share:

ആലപ്പുഴഃ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻ റി ല്‍(കിക്മ) എം.ബി.എ.(ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ മെയ് മൂന്നിന് രാവിലെ 9.30 മുതല്‍ 12.30 വരെ ചേര്‍ത്തല ദീപിക ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ നടക്കും.

കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സംവരണമുണ്ട്. എസ്.സി, എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് സ്‌കോര്‍ കാര്‍ഡ് ഉളളവര്‍ക്കും, 2025 മെയില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
ഫോൺ: 9496366741, 8547618290. വെബ്സൈറ്റ് : www.kicma.ac.in

Tagsmba
Share: