യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം
പത്തനംതിട്ട: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) 2020 – 23 നുള്ള യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പ്രഖ്യാപിച്ചു. നോര്‍മല്‍ ഇന്നവേഷന്‍ ട്രാക് ചലഞ്ച് പ്രകാരം സെലക്ഷന്‍ നടന്നു വരുന്നു. യുഎസ്എയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന് സമാനമായ പ്രോത്സാഹന പരിപാടിയായാണ് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
2020 – 23 ലെ ഐഡിയ രജിസ്‌ട്രേഷന്‍ ജൂലൈ 28 വരെ ദീര്‍ഘിപ്പിച്ചു. വിശദാംശങ്ങള്‍ https://yip.kerala.gov.in/yipapp/index.php/PostIdea/index ല്‍ ലഭ്യമാണ്. 2020 – 23 ലെ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ https://yip.kerala.gov.in/yipapp/index.php/PostIdea/index ല്‍ രജിസ്‌ട്രേഷന്‍ ചെയ്യണം.
2018 മുതല്‍ ആരംഭിച്ച പരിപാടിയില്‍ സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികളില്‍ നിന്നുള്ള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കും.
2018 ല്‍ 203 പേരും 2019 ല്‍ 370 പേരും പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2018 – 21 ലെ പരിപാടിയില്‍ ഒന്‍പതു പേര്‍ക്ക് ആക്‌സലറേറ്റഡ് ഇന്നവേഷന്‍ ട്രാക്ക് ചലഞ്ചില്‍ 2,72,000 – തുക ഗ്രാന്റായി അനുവദിച്ചു.