സി. എഫ്. ആര്‍.ഡി: കോഴസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി. എഫ്. ആര്‍.ഡി) ന്റെ സ്ഥാപനമായ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി. കെ) ക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) പുതിയ സ്റ്റഡി സെന്ററായി അംഗീകാരം ലഭിച്ചിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ (സി.എഫ്.എന്‍) സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (സി.ജി.എം), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി മാനേജ്‌മെന്റ് (പി.ജി.ഡി.എഫ്.എസ്.ക്യൂ.എം), മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡയറ്റെട്ടിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്‌മെന്റ് (എം.എസ്.സി.ഡി.എഫി.എസ്.എം), ഡിപ്ലോമാ ഇന്‍ ന്യൂട്രീഷന്‍ ആന്റ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ (ഡി.എന്‍.എച്.ഇ) എന്നീ കോഴ്‌സുകളിലേക്ക് ജൂലായ് 2020 മുത ലുള്ള അക്കാദമിക് സെക്ഷനില്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ 31നകം http://ignouadmission.samarth.edu.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരണത്തിന് ഫോണ്‍: 9744521556. സെന്റര്‍ കോഡ് 40040

Tagscfrd
Share: