ടെലിവിഷന്‍ ജേണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.

പ്രായ പരിധി 30 വയസ്സ്.

ksg.keltron.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ ഫോറം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം.

കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 28 നകം ലഭിക്കണം.

വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673002.

ഫോണ്‍: 8137969292, 6238840883.

Share: