പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍

229
0
Share:

പത്തനംതിട്ട:  ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള മൂന്ന് പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നോ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ യോഗ പാസായവരോ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ ഇന്‍ യോഗ പാസായവരോ ആയിരിക്കണം.

ബിഎന്‍വൈഎസ്, എം.എസ്.സി (യോഗ), എംഫില്‍ (യോഗ) എന്നി യോഗ്യതകളുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ 40 വയസില്‍ താഴെ പ്രായമുള്ളവരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും ആയിരിക്കണം. അപേക്ഷ നേരിട്ട് സ്വീകരിക്കുന്നതല്ല. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dmoismpta2021@gmail.com എന്ന വിലാസത്തിലേക്ക് സെ​​​​പ്റ്റം​​​​ബ​​​​ര്‍ 18 വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ ചെയ്യണം. ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട സമയം സംബന്ധിച്ച വിവരം ഇ-മെയില്‍ മുഖേന അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337

Share: