യു.എ.ഇയിൽ നഴ്‌സ് നിയമനം

Share:

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

തിരുവനന്തപുരത്തുളള ഒഡെപെക്ക് ഓഫീസിൽ ഫെബ്രുവരി 13ന് സ്‌കൈപ്പ് ഇന്റർവ്യൂ നടക്കും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഹാഡ്/ഡി.ഒ.എച്ച് പരീക്ഷ പാസാകണം.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 11 നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക

Share: