യോഗ ഇൻസ്ട്രക്ടർ

Share:

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മേയ് 16ന് രാവിലെ 11.30ന് വാക്-ഇൻ-ഇൻറർവ്യൂ നടക്കും.

ബി.എൻ.വൈ.എസ്/യോഗയിൽ പി.ജി. ഡിപ്ലോമ/യോഗ ആൻഡ് നാച്ചുറോപ്പതി ടെക്നീഷ്യൻ യോഗ്യതയും യോഗയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.

Share: