വിദേശ തൊഴില്‍ ധനസഹായ പദ്ധതി

Share:

കണ്ണൂർ : പട്ടികജാതി വികസന വകുപ്പിൻറെ വിദേശ തൊഴില്‍ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യമായി വിദേശത്ത് പോകുന്നവര്‍ മാത്രമേ അപേക്ഷ നല്‍കേണ്ടതുള്ളൂ. ഒരു തവണ മാത്രമായിരിക്കും ഈ ആനുകൂല്യത്തിന് അര്‍ഹത.

ഹാജരാക്കേണ്ട രേഖകള്‍: അപേക്ഷ(ഫോണ്‍ നമ്പര്‍ സഹിതം), ജാതി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ (50 വയസ്സില്‍ കവിയരുത്), സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്സ്‌പോര്‍ട്ട് പേജിൻറെ പകര്‍പ്പ്, ജോലിയുള്ള വിസയുടെ പകര്‍പ്പ് (ടൂറിസ്റ്റ് വിസ അനവദനീയമല്ല), വിമാന ടിക്കറ്റിൻറെ പകര്‍പ്പ്, വിമാന ടിക്കറ്റിനായി തുക അടച്ചതിൻറെ രശീതി (ലഭ്യമായിട്ടില്ലെങ്കില്‍ അതിനുള്ള കാരണം സഹിതമുള്ള കത്ത്), അപേക്ഷകൻറെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും അടങ്ങിയ പേജിൻറെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡിൻറെ പകര്‍പ്പ്, താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും വിദേശ തൊഴില്‍ ധനസഹായം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, സ്‌പോണ്‍സറുടെ സാക്ഷ്യപത്രം(രണ്ടാം ഗഡു അനുവദിക്കുന്നതിന് വേണ്ടി) എന്നിവ സഹിതം യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, അതാത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ മുഖേനയോ ബന്ധപ്പെടാം.

ഫോണ്‍: 04972 700596.

Share: