അങ്കണവാടി വർക്കർ/ ഹെൽപ്പർ
തിരുവനന്തപുരം : ഐ.സി.ഡി.എസ് അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ICDS അർബൻ 2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം.
അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിയിൽ ഇരിക്കവേ മരണമടഞ്ഞവരുടെ ആശ്രിതരെ വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് വേണ്ടി 15 ദിവസത്തിനകം ICDS അർബൻ 2, പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, തിരുവനന്തപുരം അർബൻ II, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കും.
ഫോൺ: 0471 2343626.
ഇമെയിൽ: icdsurban2tvm@gmail.com