മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കു പ്രവേശനം

Share:

തിരുവനന്തപുരം: സർക്കാർ/ സ്വാശ്രയ കോളേജുകളിൽ 2023 ലെ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ കോ ഓപ്പറേഷൻ & ബാങ്കിംഗ്/ ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിൽ മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെൻറി നു ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് 2023 ഡിസംബർ 28 ഉച്ചയ്ക്ക് 2.00 മണിവരെ അതത് കോളേജുകളിൽ വച്ച് നടത്തുന്നു.

നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെൻറിന് അർഹതയുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റും, ഒഴിവ് സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിശദമായ വിജ്ഞാപനത്തിനും, മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക.

ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Share: