സിമെറ്റില്‍ സീനിയര്‍ ലക്ചറര്‍

Share:

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കേളേജുകളില്‍ സീനിയര്‍ ലക്ചറര്‍ (നഴ്‌സിംഗ്) തസ്തികളിലെ ഒരു വര്‍ഷ കാലയളവിലേയ്ക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ 22 ന് രാവിലെ 9.30 നും 11.30 നും ഇടയില്‍ തിരുവനന്തപുരം പേട്ട പള്ളിമുക്കിലെ സി-മെറ്റ് ഡയറക്ടറേറ്റിലാണ് അഭിമുഖം.

യോഗ്യത : എം.എസ്.സി നഴ്‌സിംഗ് ജയം.

ശമ്പളം 21,600 രൂപ.

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, ജനന തിയതി, സ്വഭാവം, പ്രവൃത്തി പരിചയം, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍, അഡീഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഒരു പകര്‍പ്പും സഹിതം ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.simet.in

ഫോണ്‍ : 0471 2743090.

Share: